K - Store | റേഷന്‍ കടകളെ കെ-സ്റ്റോര്‍ ആക്കി മാറ്റുമെന്ന് മുഖ്യമന്ത്രി; വിതരണവും നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കാനും സാധിക്കുന്ന തരത്തിലാവും മുഖം മാറ്റം
Dec 5, 2022, 11:51 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സിവില്‍ സപ്ലൈസ് കോര്‍പറേഷന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ റേഷന്‍ കടകളുടെയും മുഖം മാറ്റാനൊരുങ്ങി സംസ്ഥാന സര്‍കാര്‍. ഇതിന്റെ ഭാഗമായി റേഷന്‍ കടകളെ കെ-സ്റ്റോര്‍ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ - സ്റ്റോറുകള്‍ വഴി റേഷന്‍ വിതരണവും നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കാനും സാധിക്കുന്ന തരത്തിലാവും മാറ്റമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

കെ ഫോണ്‍ ഗുണഭോക്തൃ പട്ടിക തയാറാക്കാന്‍ തദ്ദേശ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ബിപിഎല്‍ വിഭാഗത്തിന് ആദ്യം നല്‍കുകയാണ് ലക്ഷ്യം. ലൈഫ് മിഷന്‍ വഴി 3.18 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. ബാക്കി നിര്‍മാണ പ്രവര്‍ത്തനം ജാഗ്രതയോടെ മുന്നോട്ട് കൊണ്ട് പോകുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
വിസര്‍ജ്യം കലര്‍ന്ന വെള്ളമാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ സ്ഥിതി മാറണം. എന്നാല്‍ മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതി എവിടെ നടപ്പാക്കിയാലും എതിര്‍പ്പാണെന്നും മുഖ്യമന്ത്രി പരിതപിച്ചു. പെരിങ്ങമലയില്‍ മാലിന്യ പ്ലാന്റ് പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. എല്ലായിടത്തും ഇത് തന്നെയാണ് അവസ്ഥ. മാലിന്യ പ്ലാന്റ് വേണ്ടെന്ന് ജനം തീരുമാനിക്കുന്ന അവസ്ഥയാണ്. അത് ശരിയല്ലെന്നും ജനം സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Keywords: LDF govt would rename ration store as K - Store to sell more day to day amenities, Thiruvananthapuram, News, Politics, Chief Minister, Pinarayi-Vijayan, Assembly, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.