LDF Govt | 2-ാം വാർഷിക ദിനത്തിൽ ദേശീയ മാധ്യമങ്ങളിലടക്കം 'യഥാർഥ കേരള സ്റ്റോറി' പരസ്യവുമായി എൽഡിഎഫ് സർകാർ; സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ
May 20, 2023, 13:14 IST
തിരുവനന്തപുരം: (www.kvartha.com) അധികാരത്തിലേറി ശനിയാഴ്‌ച രണ്ട് വർഷം പൂർത്തിയാകുന്ന എൽഡിഎഫ് സർകാർ സംസ്ഥാനം 'യഥാർഥ കേരള സ്റ്റോറി' ആഘോഷിക്കുകയാണെന്ന് വ്യക്തമാക്കി ദേശീയ മാധ്യമങ്ങളിലടക്കം നൽകിയ പരസ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കേരളം കൈവരിച്ച സാമൂഹിക പുരോഗതിയാണ് യഥാർഥ കേരള സ്റ്റോറിയെന്ന് പരസ്യം പങ്കുവെച്ച് സാമൂഹ്യ മാധ്യമങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു. എല്ലാവരെയും ശാക്തീകരിക്കുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് സർകാർ നയിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അടുത്തിടെ രാജ്യത്തുടനീളം റിലീസ് ചെയ്ത വിവാദ ഹിന്ദി ചിത്രമായ 'ദി കേരള സ്റ്റോറി' കേരളത്തെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണം നേരിടുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് എൽഡിഎഫ് സർകാർ പരസ്യം നൽകിയിരിക്കുന്നത്. പരസ്യത്തിൽ, കേരളത്തെ 'ഇൻഡ്യയുടെ കിരീടത്തിലെ രത്നം" എന്നും 'പുരോഗമന ആശയങ്ങളുടെ വിളക്കുമാടം' എന്നും സർകാർ വിശേഷിപ്പിക്കുന്നു. കർഷകർ, ആരോഗ്യ പ്രവർത്തകർ, ട്രാൻസ്‌ജെൻഡർ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരുടെ ചിത്രവും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോടോയ്ക്ക് ഒപ്പം പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'ഒരുമയുടെയും സമതുലിത വികസനത്തിന്റെയും പുരോഗമന മൂല്യങ്ങളുടെയും വിളനിലമാണ് കേരളം. ഉന്നതമായ സഹജീവി സ്നേഹവും നീതിബോധവും ഈ നാടിനെ നയിക്കുന്നു. സംതൃപ്തിയും സൗഹൃദവും സമത്വബോധവുമാണ് കേരളത്തിന്റെ കൊടിയടയാളം. മാനവികതയുടെയും സാമൂഹിക നീതിയുടെയും അടിത്തറയിൽ പടുത്തുയർത്തിയ യഥാർഥ കേരള സ്റ്റോറിയുമായി രണ്ടാം പിണറായി സർകാർ, മൂന്നാം വർഷത്തിലേക്ക്', പരസ്യത്തിൽ എഴുതിയിട്ടുണ്ട്.
ജനകേന്ദ്രീകൃത പുരോഗതിയുടെ മാതൃകയായും എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനത്തിന്റെ അതുല്യ മാതൃകയായും കേരളം ഉയർന്നുവന്നിരിക്കുന്നുവെന്ന് അവകാശപ്പെടുന്ന വർണാഭമായ ഫുൾ പേജ് പരസ്യത്തിൽ കഴിഞ്ഞ രണ്ട് വർഷത്തെ സർകാരിന്റെ വിവിധ നേട്ടങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. സുസ്ഥിര വികസനം, നൂതനാശയങ്ങൾ, ആരോഗ്യ സംരക്ഷണം, ടൂറിസം തുടങ്ങിയ മേഖലകളിൽ ഇടതുപക്ഷ ഭരണത്തിന് കീഴിൽ കേരളം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതായി അതിൽ പറയുന്നു, ഇക്കാര്യത്തിൽ വിവിധ ദേശീയ സൂചികകളും അംഗീകാരങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇടതുപക്ഷ അനുഭാവികളാണ് പരസ്യം വ്യാപകമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അതേസമയം വിവാദങ്ങളും ആരോപണങ്ങളും ചൂണ്ടിക്കാട്ടി ഇതിനെ പ്രതോരോധിക്കുകയാണ് യുഡിഎഫ് അനുഭാവികൾ.
Keywords: News, Kerala, Thiruvananthapuram, LDF, Social Media, Viral, Tourism, UDF, Politics, LDF Govt comes out with 'Real Kerala Story' ad on second anniversary day. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.