പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗത്തിലെ വിവരങ്ങള്‍ പുറത്തു വിടാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 05.06.2016) പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗത്തിലെ വിവരങ്ങള്‍ പുറത്തു വിടാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കാബിനറ്റ് യോഗ വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷക്ക് മറുപടിയായാണ് പൊതുഭരണ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗത്തിലെ വിവരങ്ങള്‍ പുറത്തു വിടാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭ യോഗത്തിന്റെ മിനുട്‌സിന്റെ പകര്‍പ്പ്, അതുമായി ബന്ധപ്പെട്ട മറ്റു രേഖകളുടെ പകര്‍പ്പുകള്‍, എടുത്ത തീരുമാനങ്ങളുടെ വിശദ വിവരങ്ങള്‍ എന്നിവയാണ് ആവശ്യപ്പെട്ടത്. അതേസമയം സര്‍ക്കാരിന്റെ നടപടി വിവാദത്തിനും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്തെടുത്ത തീരുമാനങ്ങള്‍ ചോദിച്ചപ്പോഴും ഇപ്രകാരമായിരുന്നു മറുപടി. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ ഇരുകക്ഷികളെയും ഹിയറിങിന്  വിളിച്ചിട്ടുണ്ട്.

Keywords: Kochi, Ernakulam, Kerala, LDF, CPM, Government, Chief Minister, Pinarayi vijayan, Cabinet.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia