Protest | 'ആര്‍ജെഡിയില്‍ നിന്നും രാജിവെച്ച് മുസ്ലീം ലീഗിലേക്ക് പോയ വനിതാ കൗണ്‍സിലറെ ചെരിപ്പുമാല അണിയിക്കാന്‍ ശ്രമിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍': ഫറോക് കൗണ്‍സില്‍ ഹാളില്‍ കയ്യാങ്കളി 

 
LDF Councillors Protest in Farook; Attempt to Garland Councillor with Shoes

Photo Credit: Election Commission Website

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കുന്നത്തുമോട്ട കൗണ്‍സിലര്‍ ഷനൂബിയക്ക് നേരെയാണ് ചെരിപ്പുമാല പ്രതിഷേധം നടന്നത്
● പ്രതിരോധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ 
● ഒക്ടോബര്‍ ഇരുപത്തിയഞ്ചിനാണ് ഷനൂബിയ ആര്‍ജെഡി വിട്ട് ലീഗില്‍ ചേര്‍ന്നത് 
● പാര്‍ട്ടി മാറിയ ശേഷം തന്റെ വീടിന് നേരെ അക്രമം നടന്നു, വഴിയിലൂടെ നടന്ന് പോകുമ്പോള്‍ പോലും അപമാനിക്കുന്നുവെന്നും കൗണ്‍സിലര്‍

കോഴിക്കോട്: (KVARTHA) ഫറോക്കില്‍ ആര്‍ജെഡിയില്‍ നിന്നും രാജിവെച്ച് മുസ്ലീം ലീഗിലേക്ക് പോയ വനിതാ കൗണ്‍സിലറെ ചെരിപ്പുമാല അണിയിക്കാന്‍ ശ്രമിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍. തിങ്കളാഴ്ച നടന്ന ഫറോക്ക് മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തിനിടെയായിരുന്നു സംഭവം. 

 

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഇരുപത്തിയഞ്ചിനാണ് ഫറോക്ക് മുനിസിപ്പാലിറ്റി 14-ാം ഡിവിഷനിലെ കുന്നത്തുമോട്ട കൗണ്‍സിലര്‍ ഷനൂബിയ ആര്‍ജെഡി വിട്ട് ലീഗില്‍ ചേര്‍ന്നത്. ഇതിന് ശേഷം നടന്ന ആദ്യ കൗണ്‍സില്‍ യോഗമാണ് കഴിഞ്ഞദിവസം നടന്നത്. അതിനിടെയാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെരിപ്പുമാല അണിയിക്കാന്‍ ശ്രമിച്ചത്.

Aster mims 04/11/2022

 

ഷനൂബിയ കൗണ്‍സില്‍ ഹാളിലേക്ക് കയറിപ്പോള്‍ മുദ്രാവാക്യം വിളികളുമായെത്തിയ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെരിപ്പുമാല അണിയിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിരോധിച്ചതോടെ കൗണ്‍സില്‍ ഹാളില്‍ കയ്യാങ്കളിയായി. 

പാര്‍ട്ടി മാറിയ ശേഷം തന്റെ വീടിന് നേരെ അക്രമം നടന്നതായും വഴിയിലൂടെ നടന്ന് പോകുമ്പോള്‍ പോലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അപമാനിക്കുകയാണെന്നും ഷനൂബിയ ആരോപിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അര്‍ധരാത്രി ഷനൂബിയയുടെ വീടിന് നേര അക്രമണം നടന്നിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. അജ്ഞാതര്‍ വീടിന് നേരെ കരിങ്കല്‍ ചീളുകള്‍ എറിഞ്ഞതിനെ തുടര്‍ന്ന് ജനല്‍ ചില്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

#FarookCouncil, #KeralaPolitics, #LDFProtest, #UDFClash, #Shanoobia, #PoliticalTension

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia