SWISS-TOWER 24/07/2023

EP Jayarajan | സിദ്ധാര്‍ഥിന്റെ മരണം; കുറ്റക്കാരായാലും ശിക്ഷിക്കപ്പെടണമെന്ന് ഇപി ജയരാജന്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം. എസ് എഫ്‌ഐയുമായി ബന്ധമുള്ളവരെ പുറത്താക്കിയതായി എസ് എഫ് ഐ സംസ്ഥാന നേതൃത്വം നേരത്തെ അറിയിച്ചിട്ടുണ്ട്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്ന സംഘടനയാണ് എസ് എഫ് ഐ. ഇടുക്കിയില്‍ ധീരജിനെയും കേരളവര്‍മ്മയില്‍ തോമസിനെയും മഹാരാജാസില്‍ അഭിമന്യുവിനെയും നഷ്ടപ്പെട്ട സംഘടനയാണ് എസ് എഫ് ഐ. കെ എസ് യുവിന്റെയും യൂത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ അരിഞ്ഞു തള്ളുകയാണ് ചെയ്തത്.

EP Jayarajan | സിദ്ധാര്‍ഥിന്റെ മരണം; കുറ്റക്കാരായാലും ശിക്ഷിക്കപ്പെടണമെന്ന് ഇപി ജയരാജന്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ശാഫിയുടെ വിവാഹത്തില്‍ തലശ്ശേരി മണ്ഡലം എല്‍ എല്‍ എ യായ ശംസീര്‍ പോയതില്‍ തെറ്റില്ല. ഒരാള്‍ കേസിലെ പ്രതിയാണെന്ന് വിചാരിച്ച് അവരുടെ കുടുംബവുമായി പാര്‍ടി നേതാക്കള്‍ക്കോ ജനപ്രതിനിധികള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് പറയുന്നത് ശരിയല്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
Aster mims 04/11/2022



Keywords: News, Kerala, Kerala-News, Kannur, Kannur-News, Death, Student, Pookode Veterinary University, EP Jayarajan, Guilty, Punished, LDF Convenor, LDF Convenor EP Jayarajan about Siddharth's death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia