ലൈഫ് മിഷൻ വിവാദങ്ങൾ തുണച്ചില്ല: പത്തുവർഷങ്ങൾക്ക് ശേഷം വടക്കാഞ്ചേരിയും ചുവന്നു തുടുത്തു

 


തൃശൂർ: (www.kvartha.com 02.05.2021) പിണറായി വിജയൻ സർകാരിനെതിരെ ഉയർത്തിയ ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതിയും തുണച്ചില്ല. വടക്കാഞ്ചേരി മണ്ഡലത്തിലും യുഡിഎഫിന് കനത്ത തോൽവി. എൽഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പള്ളി യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കരയെ 13,580 വോടുകൾക്ക് തോല്പിച്ചു. പത്തുവർഷങ്ങൾക്ക് ശേഷമാണ് എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുന്നത്.

ലൈഫ് മിഷൻ വിവാദങ്ങൾ തുണച്ചില്ല: പത്തുവർഷങ്ങൾക്ക് ശേഷം വടക്കാഞ്ചേരിയും ചുവന്നു തുടുത്തു

തൃശൂർ ജില്ലയിൽ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ തവണ 43 വോടുകൾക്കാണ് അനിൽ അക്കരെ ഇവിടെ വിജയിച്ചത്. അനില്‍ അക്കര തുടങ്ങിവച്ച ലൈഫ് മിഷന്‍ വിവാദം പിണറായി സര്‍കാരിനെ പിടിച്ചുലച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ലൈഫ് മിഷൻ അഴിമതിയാരോപണവും തുടർ സംഭവവികാസങ്ങളും വലിയ ചർചയായിരുന്നു. എന്നാൽ ആരോപണങ്ങൾക്കിടയിലും മണ്ഡലം തിരിച്ചുപിടിച്ച എൽഡിഎഫിന്റെ വിജയത്തിന് തിളക്കമേറെയാണ്.

Keywords:  News, Kerala, State, Top-Headlines, Thrissur, Assembly Election, Assembly-Election-2021, LDF candidate Xavier Chittilappally won in Vadakkancherry.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia