MV Jayarajan | എല്‍ ഡി എഫ് സ്ഥാനാര്‍ഥി എംവി ജയരാജന്റെ കൈവശം 5000 രൂപ മാത്രമെന്ന് സത്യവാങ് മൂലം

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന്റെ കൈവശം 5000 രൂപ മാത്രം. ബാങ്ക് അകൗണ്ടില്‍ 2,81, 387 രൂപയുമുണ്ട്. ജയരാജന്റെയും ഭാര്യ ലീനയുടെയും പേരില്‍ 30 ലക്ഷം രൂപയുടെ വീടുണ്ട്. രണ്ട് പേരുടെയും പേരിലായി 25, 64,250 രൂപ വിലമതിക്കുന്ന 12 സെന്റ് ഭൂമിയുണ്ട്.

MV Jayarajan | എല്‍ ഡി എഫ് സ്ഥാനാര്‍ഥി എംവി ജയരാജന്റെ കൈവശം 5000 രൂപ മാത്രമെന്ന് സത്യവാങ് മൂലം
 
ബുധനാഴ്ച കണ്ണൂര്‍ കലക്ടര്‍ക്ക് നല്‍കിയ നാമ നിര്‍ദേശ പത്രികയിലാണ് ഈ വിവരം. 11,000 രൂപയുടെ ഓഹരി മലയാളം കമ്യൂണികേഷനിലും 1500 രൂപയുടെ ഓഹരി റെയ്ഡ് കോയിലുമുണ്ട്. അഞ്ചുപേര്‍ക്ക് വീതംവെക്കുന്ന 40 സെന്റ് ഭൂമി കുടുംബ സ്വത്തായുണ്ട്. കേരള ബാങ്ക് ജീവനക്കാരിയായ ഭാര്യ ലീനയുടെ പേരില്‍ മാരുതി സ്വിഫ്റ്റ് കാറുണ്ട്. ബി എസ് സി എല്‍ എല്‍ ബി ബിരുദധാരിയായ എം വി ജയരാജന് 63 വയസുണ്ട്.

Keywords: LDF candidate MV Jayarajan's Bank balance only 5000 rupees, Kannur, News, LDF Candidate, MV Jayarajan, Bank Balance, Lok Sabha Election, Candidate, Land, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia