Arrested | 'ആദ്യവിവാഹം മറച്ചുവെച്ച് വലിയ തുക സ്ത്രീധനം വാങ്ങിച്ച് വീണ്ടും വിവാഹം'; എല്‍ഡി ക്ലര്‍ക് പിടിയില്‍
Jun 3, 2023, 10:21 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ആദ്യവിവാഹം മറച്ചുവെച്ച് വലിയ തുക സ്ത്രീധനം വാങ്ങിച്ച് വീണ്ടും വിവാഹം കഴിച്ചെന്ന പരാതിയില്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കൊല്ലം കൊട്ടാരക്കര ഗ്രാമ പഞ്ചായത് പരിധിയിലുള്ള ആളും എറണാകുളം കുട്ടമ്പുഴ പഞ്ചായത് ഓഫിസിലെ എല്‍ഡി ക്ലര്‍കുമായ ശ്രീകലയില്‍ ശ്രീനാഥ് എന്നയാളാണ് അറസ്റ്റിലായത്. രണ്ടാം ഭാര്യയുടെ പരാതിയുടെ തുടര്‍ന്ന് റൂറല്‍ ക്രൈം ബ്രാഞ്ച് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: 2021 ലാണ് ശ്രീനാഥ് ആദ്യവിവാഹം കഴിയ്ക്കുന്നത്. 26 കാരിയായ യുവതിയെ നാവായിക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വെച്ച് താലികെട്ടി. എന്നാല്‍, ഈ ബന്ധം നിലനില്‍ക്കെ 10 പവന്‍ സ്വര്‍ണവും 50 സെന്റ് ഭൂമിയും മാരുതി സ്വിഫ്റ്റ് കാറും സ്ത്രീധനമായി വാങ്ങി 2022ല്‍ വീണ്ടും വിവാഹം കഴിച്ചു.
ചീരാണിക്കര സ്വദേശിയെയാണ് ഇയാള്‍ വെഞ്ഞാറമൂട്ടിലെ ഓഡിറ്റോറിയത്തില്‍വെച്ച് വിവാഹം കഴിച്ചത്. എന്നാല്‍, ഇയാള്‍ നേരത്തെ വിവാഹിതനാണെന്ന് യുവതി അറിഞ്ഞതോടെ വട്ടപ്പാറ പൊലീസിനെ സമീപിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. അന്വേഷണത്തില്‍ യുവതിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തി.
വിവാഹങ്ങളുടെ തെളിവുകളും വിവാഹത്തില്‍ പങ്കെടുത്തവരുടെ സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് അറസ്റ്റ്. ഇയാളെ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ നിര്‍ദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജി ഉജ്ജ്വല്‍ കുമാറിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ശംനാദ്, സിപിഒമാരായ സതീഷ്, ആല്‍ബിന്‍, ബിന്ദു എന്നിവരുള്‍പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Keywords: News, Kerala-News, Kerala, News-Malayalam, Thiruvananthapuram-News, LD Clerk, Arrested, Woman, Marriage, Thiruvananthapuram, LD clerk arrested for marrying another woman despite first marriage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

