High Court Boycott | എല്‍ദോസ് കുന്നപ്പിളളി എംഎല്‍എയുടെ ജാമ്യത്തിനായി ഹാജരായ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസ്; ഹൈകോടതി ബഹിഷ്‌കരിച്ച് വകീലന്‍മാരുടെ പ്രതിഷേധം; കോടതി നടപടികള്‍ സ്തംഭിച്ചു

 


കൊച്ചി: (www.kvartha.com) പീഡനക്കേസില്‍ പ്രതി ചേര്‍ത്ത പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിളളിയുടെ ജാമ്യത്തിനായി ഹാജരായ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ഹൈകോടതി ബഹിഷ്‌കരിച്ചതോടെ കോടതി നടപടികള്‍ സ്തംഭിച്ചു.

High Court Boycott | എല്‍ദോസ് കുന്നപ്പിളളി എംഎല്‍എയുടെ ജാമ്യത്തിനായി ഹാജരായ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസ്; ഹൈകോടതി ബഹിഷ്‌കരിച്ച് വകീലന്‍മാരുടെ പ്രതിഷേധം; കോടതി നടപടികള്‍ സ്തംഭിച്ചു

തിങ്കളാഴ്ച കോടതി ബഹിഷ്‌കരിക്കാനാണ് അഭിഭാഷക അസോസിയേഷന്റെ തീരുമാനം. രാവിലെ ജഡ്ജിമാരും സര്‍കാര്‍ അഭിഭാഷകരും മാത്രമാണ് കോടതിയില്‍ ഹാജരായത്. കേസില്‍ എതിര്‍കക്ഷികളോ അഭിഭാഷകരോ ഹാജരാവാത്തതിനെ തുടര്‍ന്ന് കോടതി നടപടികള്‍ സ്തംഭിക്കുകയായിരുന്നു.

തുടര്‍ചയായി പൊലീസിന്റെ ഭാഗത്തുനിന്ന് അഭിഭാഷകര്‍ക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടാകുന്നുവെന്നാണ് അഭിഭാഷക അസോസിയേഷന്റെ ആരോപണം. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് കോടതി നടപടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. മറ്റ് ജില്ലകളിലും അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കുമെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.
 
Keywords: Lawyers charged in Eldose case; High Court Boycott and Protest, Kochi, News, Politics, Lawyers, Protesters, High Court of Kerala, Police, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia