ലോ കോളജ് സംഘര്‍ഷത്തിന്റെ പേരില്‍ നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി വാക് പോര്; എതിരാളികളെ ഇല്ലാതാക്കാന്‍ ഉത്തരവ് കൊടുത്ത പാര്‍ടി സെക്രടറിയുടെ നിലവാരത്തിലേക്ക് തരംതാഴരുതെന്ന് വിഡി സതീശന്‍

 


തിരുവനന്തപുരം: (www.kvartha.com 16.03.2022) ലോ കോളജ് സംഘര്‍ഷത്തിന്റെ പേരില്‍ നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ രൂക്ഷമായ വാക് പോര്. എതിരാളികളെ ഇല്ലാതാക്കാന്‍ ഉത്തരവ് കൊടുത്ത പാര്‍ടി സെക്രടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴരുതെന്ന് സതീശന്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ചയായി തോറ്റതോടെ പ്രതിപക്ഷ നേതാവിന്റെ മനോനില തകര്‍ന്നെന്ന് പറഞ്ഞ് മുഖ്യമന്ത്രി തിരിച്ചടിച്ചു.

ലോ കോളജ് സംഘര്‍ഷത്തിന്റെ പേരില്‍ നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി വാക് പോര്; എതിരാളികളെ ഇല്ലാതാക്കാന്‍ ഉത്തരവ് കൊടുത്ത പാര്‍ടി സെക്രടറിയുടെ നിലവാരത്തിലേക്ക് തരംതാഴരുതെന്ന് വിഡി സതീശന്‍

എസ് എഫ് ഐ പ്രവര്‍ത്തകരെയും അക്രമികളെയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. എസ് എഫ് ഐക്കെതിരേയുള്ള വിമര്‍ശനമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. വിദ്യാര്‍ഥി സംഘടനയെ അധിക്ഷേപിക്കരുതെന്നും പിന്നിലിരിക്കുന്നവരെ പോലെ പെരുമാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ പിന്നിലിരിക്കുന്നവരാരും മോശക്കാരല്ലെന്നും താനും അതുപോലെ തന്നെയെന്നുമായിരുന്നു സതീശന്റെ മറുപടി. എതിരാളികളെ ഇല്ലാതാക്കാന്‍ ഉത്തരവിട്ട പാര്‍ടി സെക്രടറിയുള്ള പാര്‍ടിയാണ് സിപിഎം എന്ന വിമര്‍ശനം സതീശനും എതിരാളികളെ വേട്ടയാടിയത് പ്രതിപക്ഷ നേതാവിന്റെ പാര്‍ടിയെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. തകര്‍ന്നു തകര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റി എന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്ന് അക്രമികള്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സാണ് മുഖ്യമന്ത്രി നല്‍കിയതെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Keywords: Law College Issue: War of words between chief minister and opposition leader, Thiruvananthapuram, News, Politics, Pinarayi vijayan, CPM, UDF, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia