ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ലതിക സുഭാഷ്; ബിഡിജെഎസ് സ്ഥാനാര്‍ഥി മത്സര രംഗത്തുനിന്നു പിന്മാറി
Mar 15, 2021, 18:55 IST
കോട്ടയം: (www.kvartha.com 15.03.2021) ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ലതിക സുഭാഷ്. ഇതിന്റെ ഭാഗമായി നഗരത്തില്‍ പ്രകടനം നടത്തി. ഏറ്റുമാനൂരിലെ ബിഡിജെഎസ് സ്ഥാനാര്‍ഥി മത്സര രംഗത്തുനിന്നു പിന്മാറി. സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ലതിക സുഭാഷ് മഹിള കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ കെഎസ്യുവിനും യൂത്ത് കോണ്‍ഗ്രസിനും പരിഗണന നല്‍കിയതു പോലെ മഹിള കോണ്‍ഗ്രസിനും പരിഗണന നല്‍കേണ്ടതായിരുന്നുവെന്ന് ലതിക സുഭാഷ് പറഞ്ഞു.

'എന്റെ വിശ്വാസം വര്‍ധിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഡെല്‍ഹിയിലേക്ക് പ്രിയപ്പെട്ട നേതാക്കള്‍ പോകുമ്പോഴും ഏറ്റൂമാനൂര്‍ സീറ്റിന്റെ കാര്യം വീണ്ടും ആവര്‍ത്തിച്ചു. ജോസഫ് ഗ്രൂപ്പ് നിര്‍ബന്ധം പിടിക്കുകയാണു നോക്കട്ടെ എന്നായിരുന്നു നേതാക്കളഉടെ മറുപടി. ഏറ്റുമാനൂരില്‍ കൈ അടയാളത്തില്‍ നിയമസഭയിലേക്കു മത്സരിക്കുവാന്‍ പരിണിതപ്രജ്ഞരായ ഒരുപാടു നേതാക്കള്‍ നിയോജക മണ്ഡലത്തിലുണ്ട്.
പക്ഷേ, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഈ സീറ്റ് ആവശ്യപ്പെട്ടുകൊണ്ട് മുറുക്കി പിടിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ കേരള കോണ്‍ഗ്രസിനേക്കാള്‍ നിര്‍ബന്ധം കോണ്‍ഗ്രസിനായിരുന്നു എന്നാണ് മത്സരരംഗത്തിറങ്ങിയ പലരും തന്നോട് പറഞ്ഞത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വരുന്നതുവരെ ഞാന്‍ പ്രതീക്ഷ വച്ചിരുന്നു.
ഒരു വനിത എന്ന എന്റെ പരിമിതി ഒരിക്കല്‍പോലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഒഴിവാകാന്‍ കാരണമാക്കിയിട്ടില്ല. കോണ്‍ഗ്രസിന്റെ പുരുഷ നേതാക്കള്‍ ചെയ്യുന്നതുപോലെ പൊതു തെരഞ്ഞെടുപ്പ് ആണെങ്കിലും ഉപതെരഞ്ഞെടുപ്പ് ആണെങ്കിലും ഒരു മണ്ഡലത്തിന്റെ ചാര്‍ജ് എടുത്തു തന്നെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്' എന്നും ലതിക പറഞ്ഞു.
Keywords: Lathika Subhash to contest as independent candidate in Ettumanoor, BDJS candidate withdrew from the fray, Kottayam, News ,Politics, Assembly-Election-2021, Resignation, Congress, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.