കെ കെ രമയെ സമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ച നടപടിയില്‍ വനിതാകമ്മീഷനംഗം ഇ എം രാധ നിലപാട് വ്യക്തമാക്കണം: ലതിക സുഭാഷ്

 


ADVERTISEMENT

കോട്ടയം:(www.kvartha.com 23/02/2018) കെ.കെ. രമയെ സമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ച സി.കെ.ഗുപ്തന്റെ നടപടിയില്‍ വനിതാകമ്മീഷനംഗം ഇ.എം.രാധ നിലപാട് വ്യക്തമാക്കണമെന്ന് നിയുക്ത മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്. സ്വന്തം ഭര്‍ത്താവ് ഒരു സ്ത്രീയെ പരസ്യമായി അപമാനിച്ച സാഹചര്യത്തില്‍ രാധ സ്ഥാനം ഒഴിയണം. കമ്മീഷന്‍ അധ്യക്ഷയടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയണം. സ്ത്രീകളുടെ സുരക്ഷക്കായി രൂപീകൃതമായി കമ്മീഷന്‍ ഇക്കാര്യത്തില്‍ തുടരുന്ന മൗനം ആശങ്കയുളവാക്കുന്നതാണെന്നും ലതിക പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ആരായാലും അംഗീകരിക്കാനാകില്ല. ഇതിന് ശാശ്വത പരിഹാരം കാണണമെന്നും അവര്‍ കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ പരിപാടിയില്‍ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാന്‍ കേരളത്തിലെ വീട്ടമ്മമാരെ ഉള്‍പ്പെടുത്തി വലിയ ക്യാമ്പയിന്‍ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിക്കും. രമയെ അപമാനിച്ച വിഷയത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷനും മന്ത്രി സഭയിലെ സ്ത്രീകളായ അംഗങ്ങളും മൗനം തുടരുകയാണ്.

കെ കെ രമയെ സമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ച നടപടിയില്‍ വനിതാകമ്മീഷനംഗം ഇ എം രാധ നിലപാട് വ്യക്തമാക്കണം: ലതിക സുഭാഷ്


മഹിളാ കോണ്‍ഗ്രസ് അധ്യക്ഷപദവി വൈകി വന്ന അംഗീകാരമാണെന്ന് തോന്നിയിട്ടില്ലെന്നും ഇവര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പാര്‍ട്ടിയില്‍ പലര്‍ക്കും കിട്ടാത്ത സ്ഥാനങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്. കോണ്‍ഗ്രസ് നേതൃത്വം നീതി കാട്ടിയെന്നാണ് കരുതുന്നത്. താന്‍ ആത്മാര്‍തഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയും പ്രവര്‍ത്തിക്കും. സ്ത്രീവിഷയങ്ങളില്‍ ഇടപെടാന്‍ എല്ലാവരെയും ചേര്‍ത്ത് കൂട്ടായ്മ രൂപവത്ക്കരിക്കുമെന്നും ലതിക സുഭാഷ് പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Social Network, Mahila congress, Lathika subash, Lathika subash react against  harased of  k k Rama in social media
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia