കവിയൂര്‍: സിപിഎം നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ ലതാ നായര്‍ക്ക് 1 കോടി വാഗ്ദാനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കവിയൂര്‍: സിപിഎം നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ ലതാ നായര്‍ക്ക് 1 കോടി വാഗ്ദാനം
കൊച്ചി: വിവാദമായ കവിയൂര്‍ കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ ലതാ നായര്‍ക്ക് ഒരു കോടി വാഗ്ദാനം നല്‍കിയതായി സിബിഐ കോടതിയില്‍ അറിയിച്ചു. അനഘയെ അച്ഛന്‍ പീഡിപ്പിച്ചുവെന്ന് ഒരുകോടതിയിലും റിപോര്‍ട്ട് നല്‍കിയിട്ടില്ല. 

കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ക്രൈം പത്രാധിപര്‍ ടി.പി.നന്ദകുമാറിനെതിരെ നടപടിയെടുക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. അനഘയെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചുവെന്നതിന് തെളിവില്ലെന്നും സി.ബി.ഐക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും സി.ബി.ഐ കോടിയില്‍ ബോധിപ്പിച്ചു. 

അനഘ മരിക്കുന്നതിനു മൂന്നുദിവസം മുന്‍പ് വരെ വീട്ടില്‍നിന്നും പുറത്തുപോയിട്ടില്ല. അനഘയുടെ കൂട്ടുകാരിയുടെ മൊഴിപ്രകാരം അനഘ അച്ഛനെ ഭയപ്പെട്ടിരുന്നതായി കാണാമെന്നും സി.ബി.ഐ വ്യക്തമാക്കി. അനഘയെ വി.ഐ.പികളും രാഷ്ട്രീയക്കാരും പീഡിപ്പിച്ചതിന് തെളിവില്ല. ക്രൈം പത്രാധിപര്‍ ടി.പി നന്ദകുമാറിന്റെ ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.

സി.പി.എം നേതാക്കളായ എം.എ ബേബി, പി.കെ ശ്രീമതി, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബിയുട മകന്‍, കോടിയേരി ബാലകൃഷ്ണന്റെ മകന്‍, തോമസ് ചാണ്ടി എം.എല്‍.എ എന്നിവര്‍ക്ക് കവിയൂര്‍ കേസില്‍ പങ്കുണ്ടെന്ന് മൊഴി നല്‍കാന്‍ നന്ദകുമാര്‍ ലതാനായരെ സമീപിച്ചിരുന്നു. ഇതിന് 50ലക്ഷംമുതല്‍ ഒരുകോടി രൂപ വാഗ്ദാനം നല്‍കിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ടെന്നും സി.ബി.ഐ റിപോര്‍ട്ടില്‍ പറയുന്നു. കേസ് അട്ടിമറിക്കറിക്കാന്‍ ശ്രമിച്ച നന്ദകുമാറിനെതിരെ നടപടിയെടുക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. കേസ് അടുത്തമാസം 16ന് പരിഗണിക്കും.

Keywords:  Latha Nair, CPM, Offer, Kochi, Statement 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia