TN Prakash | ടി എന്‍ പ്രകാശിന് നാടിന്റെ യാത്രാമൊഴി; പ്രിയ എഴുത്തുകാരനെ അവസാനമായി കാണാന്‍ എത്തിയത് നൂറുകണക്കിനാളുകള്‍
Mar 25, 2024, 18:34 IST
കണ്ണൂര്‍: (KVARTHA) മലയാളത്തിന്റെ ടി എന്‍ പ്രകാശിന് ജന്മനാടിന്റെ യാത്രാമൊഴി. മലയാള സാഹിത്യ ലോകത്തിന് നാട്ടുഭാഷയുടെ നര്‍മ മധുരവും ലാളിത്യവും സമ്മാനിച്ച പ്രിയ എഴുത്തുകാരനെ അവസാനമായി ഒരു നോക്കുകാണാന്‍ വിവിധ തുറകളില്‍ നിന്നുളള നൂറുകണക്കിനാളുകളാണ് വലിയന്നൂരിലെ വീട്ടില്‍ എത്തിച്ചേര്‍ന്നത്.
കണ്ണൂര്‍ സൗത് എ ഇ ഒയായി വിരമിച്ചതിനുശേഷം വര്‍ഷങ്ങളായി സ്ട്രോക് വന്ന് ചികിത്സയിലായിരുന്ന ടി എന്‍ പ്രകാശ് എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നതിനിടെയാണ് തന്റെ 68-ാംമത്തെ വയസില്‍ മരണമടയുന്നത്. ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത മലയാളത്തിലെ സാംസ്‌കാരിക ലോകം ശ്രവിച്ചത്.
സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, മുഖ്യമന്ത്രിക്കുവേണ്ടി പൈവ്രറ്റ് സെക്രടറി കെ കെ രാഗേഷ്, സി പി എം കണ്ണൂര്‍ ജില്ലാ ആക്ടിങ് സെക്രടറി ടി വി രാജേഷ് തുടങ്ങിയവര്‍ പുഷ്പചക്രം അര്‍പിച്ചു. ജില്ലാ പഞ്ചായതംഗം വി കെ സുരേഷ് ബാബു, സി പി എം അഞ്ചരക്കണ്ടി ഏരിയാ സെക്രടറി കെ കെ ബാബുരാജ്, ജനതാദള്‍ നേതാവ് വി കെ ദിവാകരന്‍, എഴുത്തുകാരന്‍ പി കെ പാറക്കടവ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി തുടങ്ങിയവര്‍ ടി എന്‍ പ്രകാശിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ പയ്യാമ്പലം ശ്മശാനത്തില്‍ ഭൗതിക ശരീരം സംസ്‌കരിച്ചു.
കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍, കേരള സാഹിത്യ അകാഡമി അംഗം, കേന്ദ്ര സാഹിത്യ അകാഡമി ഉപദേശക സമിതി അംഗം എന്നീ മേഖലയില്‍ ടി എന്‍ പ്രകാശ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1955 ഒക്ടോബര്‍ 7ന് കണ്ണൂരിലെ വലിയന്നൂരിലായിരുന്നു ജനനം. പള്ളിക്കുന്ന് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ ഗണിതശാസ്ത്രം അധ്യാപകനായിരുന്നു. കണ്ണൂര്‍ നോര്‍ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്.

അബൂദബി ശക്തി അവാര്‍ഡ്, ചെറുകഥാ ശതാബ്ദി അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, വി ടി ഭട്ടതിരിപ്പാട് അവാര്‍ഡ്, എസ് ബി ടി സാഹിത്യ പുരസ്‌കാരം, കേരള സാഹിത്യ അകാഡമി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം, അറ്റ്‌ലസ് കൈരളി പുരസ്‌കാരം, എക്‌സലന്റ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കൃതികള്‍: വളപട്ടണം പാലം, ദശാവതാരം, സ്‌നേഹദൃശ്യങ്ങള്‍, ഇന്ത്യയുടെ ഭൂപടം, ഈ കടല്‍ത്തീര നിലാവില്‍, തെരഞ്ഞെടുത്ത കഥകള്‍, താപം, ലോകാവസാനം, താജ്മഹല്‍, വാഴയില, രാജ്ഘട്ടില്‍ നിന്നൊരാള്‍ (കഥകള്‍), സൗന്ദര്യലഹരി, നട്ടാല്‍ മുളയ്ക്കുന്ന നുണകള്‍, കിളിപ്പേച്ച് കേക്കവാ, ചന്ദന (നോവലെറ്റുകള്‍), തെരഞ്ഞെടുത്ത പതിനൊന്ന് നോവലെറ്റുകള്‍, ആര്‍ട് ഓഫ് ലിവിങ്, നക്ഷത്രവിളക്കുകള്‍ (ഓര്‍മ്മ), വാന്‍ക, വീഞ്ഞ്, ഈസ്റ്ററിന്റെ തലേരാത്രി (ബാലസാഹിത്യം), സമനില, തണല്‍, തൊട്ടാല്‍ പൊള്ളുന്ന സത്യങ്ങള്‍, കൈകേയി, വിധവകളുടെ വീട് (നോവലുകള്‍), ഡോ. ടി പി സുകുമാരന്‍: പേരിന്റെ പൊരുള്‍ (ജീവചരിത്രം) എന്നിവയാണ് പ്രധാന കൃതികള്‍.
Keywords: News, Kerala, Kerala-News, Kannur-News, Obituary-News, TN Prakash, Last Tribute, Malayalam Writer, Funeral, Teacher, AEO, Retirement, Award, CPM State Secretary, MV Govindan, Minister, Ramachandran Kadanapalli, Private Secretary, KK Ragesh, CPM Kannur District Acting Secretary, TV Rajesh, Last tribute to Malayalam writer TN Prakash.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.