Corruption Case | ലേസര്‍ ഷോ പദ്ധതിയിലെ അഴിമതി കേസ്: മുന്‍ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ 1-ാം പ്രതി
Jul 4, 2022, 07:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) ജിസിഡിഎ ലേസര്‍ ഷോ പദ്ധതിയിലെ അഴിമതിയില്‍ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എന്‍ വേണുഗോപാല്‍ അടക്കം ഒന്‍മ്പത് പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. അഴിമതി മൂലം ജിസിഡിഎയ്ക്ക് ഒരു കോടി രൂപയോളം നഷ്ടമുണ്ടായെന്നാണ് കണകാക്കിയിരിക്കുന്നത്.
വേണുഗോപാലിന് പുറമേ ജിസിഡിഎ മുന്‍ സെക്രടറി ആര്‍ ലാ അടക്കമുള്ള ഉദ്യോഗസ്ഥരും പദ്ധതി നടപാക്കിയ കംപനി ഉടമയും മാനേജിങ് ഡയറക്ടറുമായ സുനിയ മഹേഷ് കുമാര്‍, ഡയറക്ടര്‍ മഹേഷ് കുമാറുമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്.
ഷോ നടത്തിപ്പുമായി ബന്ധപെട്ട് മുന്‍ ചെയര്‍മാന്‍ ഉള്‍പെടെയുള്ളവര്‍ സാമ്പത്തിക ധൂര്‍ത്ത്, അഴിമതി, അതോറിറ്റി ചട്ട ലംഘനം എന്നിവ നടത്തിയതായി വിജിലന്‍സ് അന്വേണത്തില്‍ കണ്ടെത്തി. സാമ്പത്തിക ലാഭത്തിനായി പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിച്ചെന്നും എഫ്‌ഐആറിലുണ്ട്. കടവന്ത്ര സ്വദേശിയായ കെ ടി ചെഷയരിന്‍ എന്നയാളുടെ പരാതിയിലാണ് വിജിലന്‍സ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

