Renewable Energy | തൃക്കരിപ്പൂരിലെ ഏറ്റവും വലിയ സോളാർ പദ്ധതി കമ്മീഷൻ ചെയ്തു


യു എ ഇ യിലെ വ്യവസായ പ്രമുഖൻ ഡോ. ടി പി മുഹമ്മദ് ഹാരിസ് ഹാജി പദ്ധതി ഉദ്ഘാടനം ചെയ്തു.
തൃക്കരിപ്പൂർ: (KVARTHA) അൽ മുജമ്മഉൽ ഇസ്ലാമിയിൽ സ്ഥാപിതമായ തൃക്കരിപ്പൂരിലെ ഏറ്റവും വലിയ സോളാർ പദ്ധതി കമ്മീഷൻ ചെയ്തു. വർധിച്ചുവരുന്ന ഊർജ പ്രതിസന്ധി പരിഹരിക്കുന്നതിനും വൈദ്യുതി ബില്ല് നിയന്ത്രിക്കുന്നതിനും ഈ സോളാർ പദ്ധതി സഹായകരമാകും.
25 കെവി ശേഷിയുള്ള സോളാർ പദ്ധതി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെക്ട്രം സോളാർ പവർ കമ്പനിയുടെ സഹായത്തോടെയാണ് സ്ഥാപിച്ചത്. യു എ ഇ യിലെ വ്യവസായ പ്രമുഖൻ ഡോ. ടി പി മുഹമ്മദ് ഹാരിസ് ഹാജി പദ്ധതി ഉദ്ഘാടനം ചെയ്തു. മുജമ്മഅ പ്രസിഡൻ്റ് സയ്യിദ് ത്വയ്യിബുൽ ബുഖാരിയുടെ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് കോയ തങ്ങൾ ഒളവറ, എൻ എ മുനീർ, കെ സി ഷുക്കൂർ ഹാജി മാവിലാടം, യു പി സഹീർ, എംടിപി അബ്ദുർ റഹ് മാൻ ഹാജി, എംടിഎ ജലീൽ സഖാഫി, എ ബി അബ്ദുള്ള മാസ്റ്റർ, ഇ കെ ജാഫർ ഹാജി, റസാഖ് പുനത്തിൽ, എം ജാബിർ സഖാഫി, ബി എ അജീർ സഖാഫി, എം ജുനൈദ്, പി എ സലാം ഹാജി, കെ പി സ്വാദിഖ് അഹ്സനി, സി ഹംസ, എ ജി കുഞ്ഞബ്ദുള്ള, സി ബദറുദ്ദീൻ, വി എൻ എം ഹുസൈൻ ഹാജി, എൻ അഷ്റഫ് ഹാജി, വി പി അബ്ദുൽ റഷീദ്, സി എച്ച് അബ്ദുൽ നാസർ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ഭിലായ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് വയർലെസ് കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റ് നേടിയ പൂർവ വിദ്യാർത്ഥി ഡോ. അഷ്ക്കർ പരപ്പയെ അനുമോദിച്ചു.
#SolarPower #Thrikkarippur #RenewableEnergy #Kerala #Inauguration #SpectrumSolarPower