ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ കേരളത്തിന്റെ മണ്ണില്‍ പിറന്നു
Dec 19, 2015, 23:00 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com 19.12.2015) 4030 പേര്‍ അണിനിരന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ എന്ന ഗിന്നസ് റെക്കോര്‍ഡ് കേരളത്തിന്റെ മണ്ണില്‍ പിറന്നു. മിഷന്‍ ചെങ്ങന്നൂരിന്റെ നേതൃത്വത്തില്‍ നഗരസഭാ സ്‌റ്റേഡിയത്തില്‍ അണിനിരന്ന ക്രിസ്മസ് ട്രീയാണ് 2014 ല്‍ ഹോണ്ടുറാസില്‍ 2945 പേരെ പങ്കെടുപ്പിച്ചു നേടിയ റെക്കോര്‍ഡ് തകര്‍ത്തത്.
ബ്രൗണ്‍, പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള ടീ ഷര്‍ട്ടുകളും തൊപ്പിയും ധരിച്ചവര്‍ പ്രത്യേക സ്ഥലങ്ങളിലായി ക്രിസ്മസ് ട്രീയുടെ മാതൃകയില്‍നിന്നാണു പ്രകടനം നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചിരുന്നു. മിഷന്‍ ചെങ്ങന്നൂര്‍ ചെയര്‍പഴ്‌സണ്‍ ശോഭന ജോര്‍ജ് ഫ്‌ലാഗ് ഓഫ് ചെയ്ത ശേഷം അഞ്ചു മിനിറ്റ് നേരം പങ്കാളികള്‍ മനുഷ്യ ക്രിസ്മസ് ട്രീയായി അണിനിരന്നു.
അഞ്ചു മണിയോടെയാണു വിലയിരുത്തല്‍ നടപടികള്‍ പൂര്‍ത്തിയായത്. ശേഷം 5.54 നു ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രതിനിധി പ്രവീണ്‍ പട്ടേല്‍ വേദിയിലെത്തി റെക്കോര്‍ഡ് സ്വന്തമാക്കിയ വിവരം പ്രഖ്യാപിക്കുകയായിരുന്നു.
Keywords: Alappuzha, Kerala, Record, Christmas Tree.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.