Hajj Camp | മലബാറിലെ ഏറ്റവും വലിയ ഹജ്ജ് പ്രാക്ടികല്‍ കാംപ് തളിപ്പറമ്പ് നാടുകാണി ദാറുല്‍ അമാന്‍ അല്‍മഖര്‍ കാംപസില്‍ മെയ് 10ന് നടക്കും
May 9, 2023, 21:16 IST
കണ്ണൂര്‍: (www.kvartha.com) ഹജ്ജ് പ്രാക്ടികല്‍ കാംപുകളില്‍ കേരളത്തിനകത്ത് ശ്രദ്ധ പിടിച്ചു പറ്റിയ മലബാറിലെ തന്നെ ഏറ്റവും വലിയ ഹജ്ജ് പ്രാക്ടികല്‍ കാംപ് മെയ് പത്തിന് രാവിലെ 9.30 മുതല്‍ തളിപ്പറമ്പ് നാടുകാണി ദാറുല്‍ അമാന്‍ അല്‍മഖര്‍ കാംപസില്‍ നടക്കും. അമാനീസ് അസോസിയേഷന്‍ സെന്‍ട്രല്‍ കമിറ്റിക്ക് കീഴില്‍ പതിനേഴ് വര്‍ഷമായി തുടര്‍ന്നു വരുന്ന ഈ കാംപിന് കൂറ്റമ്പാറ അബ്ദുര്‍ റഹ് മാന്‍ ദാരിമിയാണ് നേതൃത്വം നല്‍കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഓരോ വര്‍ഷവും ആയിരത്തിലധികം പേരാണ് കാംപിന് സംബന്ധിക്കുന്നത്. ഹജ്ജ് കര്‍മത്തിന്റെ പ്രധാന ഭാഗങ്ങളായ കഅ്ബ ത്വവാഫ്, സഅ്യ്, മിന, ജംറ, റംല് നടത്തം തുടങ്ങിയവ പ്രതീകാത്മകമായി നിര്‍മിക്കുകയും വിശാലമായ സ്ഥല സൗകര്യത്തോടെ പ്രാക്ടികലായി ചെയ്യിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് മറ്റു കാംപുകളില്‍ നിന്ന് അല്‍മഖര്‍ ഹജ്ജ് പ്രാക്ടികല്‍ കാംപിനെ വ്യത്യസ്തമാക്കുന്നത്.
മദീനയിലെത്തുന്ന ഹജ്ജ് ഹാജിമാര്‍ക്ക് മദീനയുടെ ചരിത്രവും പവിത്രതയും വിശദീകരിച്ച് കൊടുക്കുന്ന സെഷന്‍ കൂടി കാംപിന്റെ ഭാഗമായി നടക്കും. മെയ് 10 ന് രാവിലെ 9.30 ന് കന്‍സുല്‍ ഉലമ മഖാം സിയാറത്തോടെ ആരംഭിക്കുന്ന കാംപ് വൈകുന്നേരം അഞ്ചു മണിക്ക് സമാപിക്കും. സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം എംവി അബ്ദുര്‍ റഹ് മാന്‍ ബാഖവി നേതൃത്വം നല്‍കും.
അമാനീസ് അസോസിയേഷന്‍ പ്രസിഡന്റ് പട്ടുവം കെപി അബ്ദുല്‍ സമദ് അമാനിയുടെ അധ്യക്ഷതയില്‍ അല്‍മഖര്‍ ജെനറല്‍ സെക്രടറി കെപി അബൂബകര്‍ മൗലവി പട്ടുവം ഉദ്ഘാടനം നിര്‍വഹിക്കും. സമാപന പ്രാര്‍ഥനക്ക് അല്‍മഖര്‍ വര്‍കിംഗ് പ്രസിഡന്റ് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ കെപി അബ്ദുല്‍ സമദ് അമാനി പട്ടുവം, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍ അനസ് ഹംസ അമാനി, നാസിര്‍ ഹാജി മാതമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.
ഓരോ വര്‍ഷവും ആയിരത്തിലധികം പേരാണ് കാംപിന് സംബന്ധിക്കുന്നത്. ഹജ്ജ് കര്‍മത്തിന്റെ പ്രധാന ഭാഗങ്ങളായ കഅ്ബ ത്വവാഫ്, സഅ്യ്, മിന, ജംറ, റംല് നടത്തം തുടങ്ങിയവ പ്രതീകാത്മകമായി നിര്‍മിക്കുകയും വിശാലമായ സ്ഥല സൗകര്യത്തോടെ പ്രാക്ടികലായി ചെയ്യിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് മറ്റു കാംപുകളില്‍ നിന്ന് അല്‍മഖര്‍ ഹജ്ജ് പ്രാക്ടികല്‍ കാംപിനെ വ്യത്യസ്തമാക്കുന്നത്.
മദീനയിലെത്തുന്ന ഹജ്ജ് ഹാജിമാര്‍ക്ക് മദീനയുടെ ചരിത്രവും പവിത്രതയും വിശദീകരിച്ച് കൊടുക്കുന്ന സെഷന്‍ കൂടി കാംപിന്റെ ഭാഗമായി നടക്കും. മെയ് 10 ന് രാവിലെ 9.30 ന് കന്‍സുല്‍ ഉലമ മഖാം സിയാറത്തോടെ ആരംഭിക്കുന്ന കാംപ് വൈകുന്നേരം അഞ്ചു മണിക്ക് സമാപിക്കും. സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം എംവി അബ്ദുര്‍ റഹ് മാന്‍ ബാഖവി നേതൃത്വം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ കെപി അബ്ദുല്‍ സമദ് അമാനി പട്ടുവം, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍ അനസ് ഹംസ അമാനി, നാസിര്‍ ഹാജി മാതമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Largest Hajj practical camp in Malabar will be held on 10th May at Thaliparamba Nadukani Darul Aman Almakhar Campus, Kannur, News, Religion, Hajj Camp, Press Meet, Practical Camp, Malabar, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.