കൊച്ചി: (www.kvartha.com 13.05.2021) കോവിഡ് പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാര്‍ക്കായി വാക്‌സിനുകള്‍ വാങ്ങി വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍. ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ഭാരത് ബയോടെകില്‍ നിന്ന് നേരിട്ടാണ് സിന്തൈറ്റ് ഗ്രൂപും വി ഗാര്‍ഡുമടക്കമുള്ള കമ്പനികള്‍ വാക്‌സിനുകള്‍ വാങ്ങാനൊരുങ്ങുന്നത്.
വ്യവസായ സ്ഥാപനങ്ങളില്‍ കോവിഡ് വേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് കമ്പനികള്‍ വാക്‌സീന്‍ ഭാരത് ബയോടെകിൽ നിന്ന് വിലകൊടുത്ത് വാങ്ങുന്നത്. വാക്‌സിന്റെ അമ്പത് ശതമാനം ഉല്‍പാദകര്‍ക്ക് പൊതുവിപണിയില്‍ വില്‍ക്കാമെന്ന കേന്ദ്ര നയം വന്നതോടെയാണ് സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങാന്‍ ശേഷിയുള്ള കമ്പനികള്‍ക്ക് ആശ്വാസകരമായ സാഹചര്യമുണ്ടായത്.

സിന്തൈറ്റ് ഗ്രൂപ് വാങ്ങുന്ന 5000 ഡോസ് വാക്‌സിനില്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കിയ ശേഷമുള്ളത് കോലഞ്ചേരി പഞ്ചായത്ത് പരിധിയിലെ അര്‍ഹതപ്പെട്ടവര്‍ക്കും നല്‍കുന്നതായിരിക്കും.
ആദ്യഘട്ടത്തിലെത്തുന്ന 2500 വാക്സിനുകള്‍ സിന്തൈറ്റ് ഗ്രൂപ് കോലഞ്ചേരി എംഒഎസി മെഡികല്‍ കോളജ് ആശുപത്രിയുടെ സഹകരണത്തോടെയായിരിക്കും നല്‍കുക. ഇതിനായി ആശുപത്രിയില്‍ പ്രത്യേക കൗൻഡര്‍ തുറക്കും. വി ഗാര്‍ഡ് അടക്കമുള്ള കമ്പനികളും ജീവനക്കാര്‍ക്കായി വാകസീന്‍ വാങ്ങി തൊഴില്‍ സാഹചര്യം സുരക്ഷിതമാക്കാനുള്ള നീക്കത്തിലാണ്.
Keywords: News, Kochi, COVID-19, Corona, Vaccine, Kerala, State, Top-Headlines, Large industrial enterprises, Large industrial enterprises purchase vaccines for employees.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.