'മദ്യം വാങ്ങാനെത്തിയവര്‍ ബിവറേജില്‍ നല്‍കിയത് കള്ളനോട്ട് '; നാലംഗസംഘം പിടിയില്‍; തിരുവനന്തപുരത്ത് നിന്നും പിടിച്ചെടുത്തത് വന്‍ കള്ളനോട്ട് ശേഖരം
Mar 18, 2022, 16:33 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 18.03.2022) തിരുവനന്തപുരം വിതുരയില്‍ 40,500 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയതായി പൊലീസ്. 500 രൂപയുടെ 81 കള്ളനോട്ടുകളാണ് പിടികൂടിയത്.
സംഭവത്തില്‍നാല് പേരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച രാത്രി 8.30 മണിയോടെ വിതുര ബിവറേജ് ഔട് ലെറ്റില്‍ നിന്നും മദ്യം വാങ്ങാന്‍ എത്തിയ പൊന്‍മുടി കുളച്ചിക്കര സ്വദേശി സനു നല്‍കിയത് കള്ളനോട്ടുകളാണെന്ന് ജീവനക്കാര്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഇവരാണ് വിതുര പൊലീസിനെ വിവരറിയിച്ചത്. ഇതിന്റെ അടിസ്ഥാത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാലു പേരെ പിടികൂടിയത്. പ്രതികള്‍ക്ക് തമിഴ്‌നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണ്.
Keywords: Large collection of counterfeit notes seized from Thiruvananthapuram, Thiruvananthapuram, News, Local News, Fake money, Seized, Police, Liquor, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

