വഖഫ് ബോര്‍ഡ് സി.ഇ.ഒ ബി.എം ജമാലിന്റെ ലാപ്‌ടോപ് കവര്‍ന്ന പ്രതി പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വഖഫ് ബോര്‍ഡ് സി.ഇ.ഒ ബി.എം ജമാലിന്റെ  ലാപ്‌ടോപ് കവര്‍ന്ന പ്രതി പിടിയില്‍
B.M Jamal
കാഞ്ഞങ്ങാട്: വഖഫ് ബോര്‍ഡ് സി.ഇ.ഒ ബി.എം ജമാലിന്റെ ലാപ്‌ടോപ്പും മറ്റു രേഖകളും അടങ്ങുന്ന ബാഗ് കവര്‍ച്ച ചെയ്ത പ്രതി പോലീസിന്റെ വലയില്‍. ബംഗാള്‍ സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച രാത്രിയോടെ പോലീസിന്റെ പിടിയിലായത്. നിത്യാനന്ദ പൊളിടെക്‌നിക്കിന് സമീപത്തെ ആവിക്കര കോട്ടേഴ്‌സില്‍ നിന്നാണ് പ്രതിയെ ഹൊസ്ദുര്‍ഗ് സി.ഐ കെ.വി വേണുഗോപാലും സംഘവും കസ്റ്റഡിയിലെടുത്തത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കൊച്ചിയിലേക്കുള്ള യത്രാമധ്യേ ബി.എം ജമാലിന്റെ ലാപ്‌ടോപ് അടങ്ങുന്ന ബാഗ് ട്രൈയിനില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ടത്. ലാപടോപ് കവര്‍ച്ച ചെയ്തത് ബംഗാള്‍ സ്വദേശിയായ യുവാവാണെന്ന് തിരിച്ചറിഞ്ഞ പോലീസ് വിവിധ കോട്ടേഴ്‌സ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആവിക്കരയിലെ കോട്ടേഴ്‌സില്‍ നിന്നും പ്രതിയെ പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് ചൊവ്വാഴ്ച ഉച്ചയോടെ രേഖപ്പെടുത്തുമെന്ന് പോലീസ് സൂചിപ്പിച്ചു. കവര്‍ച്ചചെയ്ത ലാപ്‌ടോപ്പും മറ്റും പോലീസ് കസ്റ്റഡിയില്‍ എടുത്തീട്ടുണ്ട്.

Keywords: Kasaragod, Kerala, Kanhangad, Wakf  board, Laptop, Police, Arrested, Hosdurg.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia