കൊച്ചി: ശ്രീലങ്കയിലെ പഴക്കമേറിയതും പ്രശസ്തവുമായ കെലാനിയ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഒരു സംഘം മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സംസ്‌കാരത്തെപ്പറ്റി പഠിക്കുന്നതിനായി ആരക്കുന്നം ടോക് എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെത്തി.
കെലാനിയ സര്‍വ്വകലാശാലയിലെ കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡീന്‍ പ്രൊഫ. ഡോ. ഡി.എം സെമാസിംഗേയുടെ നേതൃത്വത്തില്‍ 40 വിദ്യാര്‍ഥികളും 12 അധ്യാപകരുമടങ്ങുന്ന സംഘം ഇരു സ്ഥാപനങ്ങളും തമ്മിലുള്ള വിദ്യാര്‍ഥി കൈമാറ്റ പദ്ധതിപ്രകാരം മാര്‍ച്ച് 24 മുതല്‍ ഒരാഴ്ചയാണ് ടിസ്റ്റിലെത്തി പഠനം നടത്തുന്നത്.
ഇന്ത്യയിലെ മാനേജ്‌മെന്റ് വിദ്യാഭ്യാസ രീതികളെപ്പറ്റി ശ്രീലങ്കന്‍ വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കാന്‍ അവസരമൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ടിസ്റ്റ് ഡയറക്ടര്‍ ഡോ. വി.ജോബ് കുരുവിള പറഞ്ഞു. കേരളത്തിന്റെ പാരിസ്ഥിതി സൗഹൃദ വളര്‍ച്ചാ മാതൃകയെ പരുവപ്പെടുത്തിയ സാമ്പത്തിക സാമൂഹ്യ ഘടകങ്ങളെപ്പറ്റി കൂടുതലറിയാനും ഇതിലൂടെ അവര്‍ക്ക് അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളം സന്ദര്‍ശിക്കാനായതിന്റെ ആവേശത്തിലാണ് ശ്രീലങ്കന്‍ വിദ്യാര്‍ഥികള്‍. ഈ സന്ദര്‍ശനത്തിലൂടെ കേരളത്തെപ്പറ്റി ഒട്ടേറെ കാര്യങ്ങള്‍ അറിയാനായെന്നും ടിസ്റ്റുമായി സഹകരിക്കാനായതില്‍ സന്തോഷമുണ്ടെന്നും കെലാനിയ സര്‍വ്വകലാശാലയിലെ എംബിഎ വിദ്യാര്‍ഥിനി കുമുദുനി വസാല പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങളും സംഘം സന്ദര്‍ശിച്ചു.
'അതിരുകള്‍ക്കപ്പുറത്തേക്കു നീളുന്ന സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ ഉദ്ഗ്രഥനത്തിന്റെ ഇന്ത്യന്‍ ശ്രീലങ്കന്‍ കാഴ്ചപ്പാടുക'ളെപ്പറ്റി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സെമിനാര്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എംഡി ശ്രീ എപിഎം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പാരമ്പര്യവും സാമൂഹ്യമൂല്യങ്ങളും വിദ്യാഭ്യാസവും സാംസ്‌കാരികവും രാഷ്ട്രീയവുമായ രീതികള്‍ പലതരത്തിലും സാമ്യപ്പെട്ടിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റൊരു മഹത്തായ പാരമ്പര്യത്തെ അടുത്തറിയാനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പട്‌ന ചന്ദ്രഗുപ്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ പ്രൊഫ. ഡോ. മുകുന്ദദാസ് അധ്യക്ഷത വഹിച്ചു.
ടിസ്റ്റ് പ്രസിഡന്റ് ഡോ. പി.ജെ.ജോസഫ്, ടോക് എച്ച് പബ്ലിക് സ്‌കൂള്‍ സൊസൈറ്റി സ്ഥാപക ഡയറക്ടറും മാനേജരുമായ ഡോ. കെ. വര്‍ഗീസ്, ടിസ്റ്റ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജസ്റ്റസ് റാബി, കെലാനിയ സര്‍വ്വകലാശാല എംബിഎ കോ ഓര്‍ഡിനേറ്റര്‍ ഡോ. കമാരു ഡി ആല്‍വിസ് എന്നിവര്‍ പ്രസംഗിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Lankan Varsity students in Kerala to learn state’s academic culture, Kerala, Kochi, Arakkunnam, Toc H Institute of Science and Technology (TIST), management , programme , Prof Dr Mukundadas, University of Kelaniya

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.