Lane traffic | നിര തെറ്റിച്ചും അശ്രദ്ധമായും വാഹനങ്ങള്‍ ഓടിച്ചാല്‍ പണി പാളും; സംസ്ഥാനത്ത് ലെയിന്‍ ട്രാഫിക് കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) അപകടങ്ങള്‍ തുടര്‍കഥയാകുന്നതോടെ ലെയിന്‍ ട്രാഫിക് നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനത്ത് ബോധവത്കരണ യജ്ഞം തുടങ്ങി. വാഹനങ്ങള്‍ നിര പാലിച്ച് ഓടിക്കുന്നതു സംബന്ധിച്ച നിര്‍ദേങ്ങളാണ് പ്രധാനമായും നല്‍കുന്നത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊടുവളളിയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
Aster mims 04/11/2022

Lane traffic | നിര തെറ്റിച്ചും അശ്രദ്ധമായും വാഹനങ്ങള്‍ ഓടിച്ചാല്‍ പണി പാളും; സംസ്ഥാനത്ത് ലെയിന്‍ ട്രാഫിക് കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം

ദേശീയ സംസ്ഥാന പാതകളും പ്രാദേശിക റോഡുകളുമായി കേരളത്തിലെ റോഡ് ശൃംഖല വികസിക്കുമ്പോഴും നിരത്തുകളിലെ അപകടങ്ങള്‍ക്കും പൊലിയുന്ന ജീവനുകള്‍ക്കും കുറവില്ല. ആകെ അപകടങ്ങളില്‍ 65 ശതമാനം മരണങ്ങളില്‍ 50 ശതമാനത്തിലേറെയും നിര തെറ്റിച്ചും അശ്രദ്ധമായും വാഹനങ്ങള്‍ ഓടിക്കുന്നതു വഴി സംഭവിക്കുന്നു എന്നാണ് മോടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലെയിന്‍ ട്രാഫിക് ബോധവത്കരണത്തിന് തുടക്കമിട്ടത്.

യജ്ഞത്തിന്റെ ഭാഗമായി ട്രാന്‍സ്‌പോര്‍ട് കമീഷണര്‍ ഉള്‍പ്പെടെ മോടോര്‍ വാഹന വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും നിരത്തിലിറങ്ങി. കൊച്ചിയില്‍ ആറ് സംഘങ്ങളായാണ് പരിശോധനയും ബോധവത്കരണവും നടത്തിയത്.

വിവിധ ഭാഷകളില്‍ തയാറാക്കിയ ലഘു ലേഖകള്‍ ഡൈവര്‍മാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ബോധവത്കരണത്തിന് ശേഷം റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ ഉപയോഗിച്ചും വാഹനങ്ങളുടെ രെജിസ്‌ട്രേഷന്‍ നമ്പര്‍ തിരിച്ചറിഞ്ഞും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

Keywords: Lane traffic to be strictly implemented in the state, says Transport minister, Kozhikode, News, Traffic Law, Inauguration, Minister, Police, Auto & Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia