Landslides | കണ്ണൂരിലെ മലയോരങ്ങളില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി; വന്‍കൃഷിനാശം, കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
Jul 6, 2023, 20:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെറുപുഴ: (www.kvartha.com) മഴ കനത്തതോടെ കണ്ണൂര്‍ ജില്ലയിലെ മലയോരങ്ങളിലെ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. കര്‍ണാടക വനമേഖലയില്‍ പെയ്യുന്ന കനത്ത മഴയാണ് ഉരുള്‍പൊട്ടലിന് കാരണമായത്. വ്യാഴാഴ്ച രാവിലെ കാപ്പിമലയിലെ വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നതെന്നാണ് വിവരം. ആളപായമൊന്നും നിലവില്‍ റിപോര്‍ട് ചെയ്തിട്ടില്ല.
മുന്‍പ് ഉരുള്‍ പൊട്ടിയ സ്ഥലങ്ങളില്‍ ദുരന്ത സാധ്യത കണക്കിലെടുത്ത് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വന്‍ കൃഷിനാശമാണ് ഇവിടെ സംഭവിച്ചിട്ടുളളത്. കരുവഞ്ചാല്‍ ടൗണില്‍ വെളളം കയറി. ആലക്കോട് ഭാഗങ്ങളിലെ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. കാപ്പിമലയിലെ താഴ് വാരങ്ങളില്‍ നിന്നും കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേന സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്.
ചെറുപുഴ ഉദയംകാണാകുണ്ടിലും വ്യാഴാഴ്ച ഉച്ചയോടെ ഉരുള്‍പൊട്ടി. ടാറിങ് ചെയ്യാത്ത റോഡ് ഒലിച്ചു പോയിട്ടുണ്ട്. മലവെളളപ്പാച്ചിലില്‍ നാല് വൈദ്യുതി തൂണുകള്‍ കടപുഴകി വീണു. കണ്ണൂര്‍-കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ വെള്ളരിക്കുണ്ട് മാലോം പുഞ്ചയിലും ഉരുള്‍ പൊട്ടി.
ബളാല്‍ പഞ്ചായതിലെ പുഞ്ച ചെത്തി പുഴതട്ടിലാണ് ഉരുള്‍ പൊട്ടിയത്. ചെറുവീട്ടില്‍ കാവേരിയുടെ വീടിന്റെ മുറ്റത്ത് വ്യാഴാഴ്ച ഉച്ചയോടെ വലിയ ശബ്ദത്തോടെയാണ് ഉരുള്‍ പൊട്ടിയത്. ഈ സമയത്ത് കുട്ടികള്‍ ഉള്‍പെടെ ഒന്‍പതുപേരുണ്ടായിരുന്നു വീട്ടില്‍. ഇവരെ മാറ്റിപാര്‍പ്പിച്ചു.
കനത്തമഴയില്‍ ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായതിലെ പാലത്തും കടവ് റോഡിലേക്ക് കൂറ്റന്‍പാറ ഇടിഞ്ഞുവീണു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. നിരവധി വാഹനങ്ങള്‍ പോകുന്ന റോഡാണിത്. പാറ ഇടിഞ്ഞുവീഴുന്ന സമയത്ത് വാഹനങ്ങളൊന്നും ഇതുവഴി പോകാത്തതിനാല്‍ വന്‍ദുരന്തമൊഴിവായി.
ഫയര്‍ഫോഴ്സും ദുരന്തനിവാരണ സേനയും ചേര്‍ന്ന് കൂറ്റന്‍ പാറ നീക്കം ചെയ്യാനുളള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അതേസമയം കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ രണ്ടാംദിവസവും കനത്ത മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായിട്ടുണ്ട്. വന്‍കൃഷിനാശവും മലയോരമേഖലയില്‍ ഉണ്ടായിട്ടുണ്ട്.
മലയോര മേഖലയില്‍ പെയ്യുന്ന കനത്ത മഴയില്‍ കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടി. കര്‍ണാടക വനമേഖലയായ കരാമരം തട്ട് ഭാഗത്താണ് ഉരുള്‍ പൊട്ടിയത്. ഇതുകാരണം ജില്ലയിലെ പുഴയില്‍ മലവെളളം കയറി. പയ്യാവൂര്‍ വണ്ണായിക്കടവ് പാലം മുങ്ങി, വഞ്ചിയം പുഴയും കരകവിഞ്ഞൊഴുകിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റി സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്. ആവശ്യമെങ്കില്‍ പുഴയുടെ തീരപ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അഴീക്കോട് മൂന്നുനിരത്തില്‍ ജനവാസ മേഖലകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് യൂനിറ്റ് ഫയര്‍ ഫോഴ്സ് പ്രദേശവാസികളുടെ കൂടി സഹകരണത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി. 13 വീടുകളില്‍ നിന്ന് 57 പേരെ ഹിദായതുല്‍ സിബിയാന്‍ ഹയര്‍സെകന്‍ഡറി മദ്രസയിലും ചിലരുടെ ബന്ധുവീടുകളിലും സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചു.
കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഴീക്കോട് മണ്ഡലത്തില്‍ മൂന്നിടത്തും തലശ്ശേരി മണ്ഡലത്തില്‍ ഒരിടത്തും ദുരിതാശ്വാസ കാംപുകള്‍ ആരംഭിച്ചിട്ടുണ്ട്.
Keywords: Landslides occurred at two places in hills of Kannur, Kannur, News, Heavy Rain, Protection, Landslides, Forest, Hill Area, Fire Force, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.