Landslide | നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍; മുക്കാല്‍ ഏകറോളം കൃഷിയിടം ഒലിച്ചുപോയി
Oct 24, 2023, 13:14 IST
ADVERTISEMENT
ഇടുക്കി: (KVARTHA) നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍. മുക്കാല്‍ ഏകറോളം കൃഷിയിടം ഒലിച്ചുപോയി. നെടുങ്കണ്ടം പച്ചടി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആണ് കൃഷിയിടം ഒലിച്ചുപോയത്. തിങ്കളാഴ്ച രാത്രിയാണ് ഉരുള്‍പൊട്ടല്‍ അനുഭവപ്പെട്ടത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെയാണ് വിവരം ആളുകള്‍ അറിയുന്നത്.
വിനോദ്, നടേശന്‍ എന്നിവരുടെ ഭൂമിയാണ് ഒലിച്ചുപോയത്. ആള്‍താമസം ഇല്ലാത്ത പ്രദേശമായതിനാല്‍ മറ്റ് അപായങ്ങള്‍ ഒന്നും ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയില്‍ ശക്തമായ മഴയാണ് ഈ ഭാഗങ്ങളില്‍ ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. നാലുമണിക്കൂറോളം ശക്തമായി മഴ പെയ്തുവെന്നും ഇവര്‍ വ്യക്തമാക്കി.
Keywords: Landslides in Idukki Nedunkandam, Idukki, News, Landslide, Land, Rain, Nedunkandam, Natives, Farm, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.