Landslide | കനത്ത മഴ: കണ്ണൂരില്‍ ഉളിക്കല്‍ പഞ്ചായതിനോടു ചേര്‍ന്ന വനമേഖലയില്‍ ഉരുള്‍പൊട്ടി; ചപ്പാത്ത് പാലം വെള്ളത്തില്‍ മുങ്ങി ഗതാഗതം നിലച്ചു, കോളയാട് കടവ് പാലവും വെള്ളത്തിനടിയില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കനത്ത മഴയില്‍ ഉളിക്കല്‍ പഞ്ചായത്തിനോടു ചേര്‍ന്ന കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടി. മണിക്കടവ്, വയത്തൂര്‍, വട്യാംതോട് പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം. മണിക്കടവ് പുഴയിലെ ചപ്പാത്ത് പാലം വെള്ളത്തില്‍ മുങ്ങി ഗതാഗതം നിലച്ചു.

വയത്തൂര്‍-മണിപ്പാറ റോഡിലെ കോളയാട് കടവ് പാലവും വെള്ളത്തിനടിയിലായി. വട്യാംതോട് - മണിക്കടവ് റോഡിലെ വട്യാംതോട് പാലവും വെള്ളത്തില്‍ മുങ്ങി. മണിക്കടവ് ടൗണില്‍ നിരവധി കടകളിലും രണ്ടു വീടുകളിലും വെള്ളം കയറി. ഉച്ചയ്ക്ക് 2.30 ഓടെയാണ് മേഖലയിലെല്ലാം പൊടുന്നനെ വെള്ളപ്പൊക്കം ഉണ്ടായത്.

Landslide | കനത്ത മഴ: കണ്ണൂരില്‍ ഉളിക്കല്‍ പഞ്ചായതിനോടു ചേര്‍ന്ന വനമേഖലയില്‍ ഉരുള്‍പൊട്ടി; ചപ്പാത്ത് പാലം വെള്ളത്തില്‍ മുങ്ങി ഗതാഗതം നിലച്ചു, കോളയാട് കടവ് പാലവും വെള്ളത്തിനടിയില്‍

അതേസമയം ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ഐ സി എസ് ഇ, സി ബി എസ് ഇ സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

Keywords:  Landslide in Kannur forest area, Kannur, News, Heavy Rain, Landslide, Bridge, Flood, Transport, Forest, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia