ഭൂമിദാനക്കേസ്: വിഎസിന്റെ സഹായി വിജിലന്‍സില്‍ മൊഴിനല്‍കി
Jul 28, 2012, 14:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കാട്: കാസര്‍കോട്ടെ ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ സഹായി സുരേഷ് കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ ഹാജരായി മൊഴി നല്‍കി. വിജിലന്‍സിന്റെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയെന്ന് മൊഴി നല്‍കിയ ശേഷം പുറത്തുവന്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദന്‍ അധികാര ദുര്‍വിനിയോഗം നടത്തി, ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി തന്റെ ബന്ധുവായ വിമുക്തഭടന് ഭൂമി അനര്‍ഹമായി അനുവദിച്ചുവെന്നാണു കേസ്.
വി.എസിനെതിരായ കേസ് യു.ഡി.എഫിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സുരേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവ് നടത്തുന്ന അഴിമതി വിരുദ്ധ പോരാട്ടത്തിന് തടയിടാനാണ് ഭൂമിദാന കേസ് കെട്ടി ചമച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നേരത്തെ വിജിലന്‍സില്‍ മൊഴിനല്‍കിയ വി.എസ്. പറഞ്ഞത് കെ. കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് തന്റെ ബന്ധുവായ ടി.കെ. സോമന് ഭൂമിനല്‍കിയത് എന്നാണ്.

Keywords: Kozhikode, Kasaragod, V.S Achuthanandan, UDF, Suresh, Vigilance Office
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.