ഭൂമിദാനക്കേസ്: വിഎ­സി­ന്റെ സ­ഹാ­യി വി­ജി­ലന്‍­സില്‍ മൊ­ഴി­നല്‍കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭൂമിദാനക്കേസ്: വിഎ­സി­ന്റെ സ­ഹാ­യി വി­ജി­ലന്‍­സില്‍ മൊ­ഴി­നല്‍കി
കോഴിക്കാട്: കാസര്‍­കോട്ടെ ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദ­ന്റെ സ­ഹായി സുരേഷ് കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ ഹാജരായി മൊഴി നല്‍കി. വി­ജി­ലന്‍­സി­ന്റെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയെന്ന് മൊഴി നല്‍കിയ ശേഷം പുറത്തുവന്ന സുരേ­ഷ് മാ­ധ്യമ­ങ്ങ­ളോ­ട് പറ­ഞ്ഞു.

മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദന്‍ അധികാര ദുര്‍വിനിയോഗം നടത്തി, ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി തന്റെ ബ­ന്ധുവായ വിമുക്­ത­ഭടന് ഭൂമി അനര്‍ഹമായി അനുവദിച്ചുവെന്നാണു കേ­സ്.

വി.എ­സി­നെ­തിരാ­യ കേ­സ് യു.ഡി.എ­ഫി­ന്റെ രാ­ഷ്ട്രീ­യ ഗൂഢാ­ലോ­ച­ന­യാ­ണെ­ന്ന് സു­രേ­ഷ് പ­റ­ഞ്ഞു. പ്ര­തി­പ­ക്ഷ നേ­താ­വ് ന­ട­ത്തു­ന്ന അ­ഴിമ­തി വി­രുദ്ധ പോ­രാ­ട്ട­ത്തി­ന് ത­ടയി­ടാ­നാ­ണ് ഭൂ­മിദാ­ന കേ­സ് കെ­ട്ടി ച­മ­ച്ച­തെന്നും അ­ദ്ദേ­ഹം പ­റഞ്ഞു. അ­തേ­സമ­യം നേര­ത്തെ വി­ജി­ലന്‍­സി­ല്‍ മൊ­ഴി­നല്‍കി­യ വി.എസ്. പ­റഞ്ഞ­ത് കെ. ക­രു­ണാ­ക­രന്‍ മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന­പ്പോ­ഴാ­ണ് ത­ന്റെ ബ­ന്ധുവാ­യ ടി.കെ. സോമ­ന് ഭൂ­മി­നല്‍­കി­യ­ത് എന്നാണ്.

Keywords:  Kozhikode, Kasaragod, V.S Achuthanandan, UDF, Suresh, Vigilance Office


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia