SWISS-TOWER 24/07/2023

പണം സര്‍ക്കാര്‍ വാങ്ങില്ല; കാരുണ്യ പദ്ധതിയിലോ ദുരിതാശ്വാസ പദ്ധതിയിലോ ലാല്‍ തുക നിക്ഷേപിക്കും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04/02/2015) ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് അവതരിപ്പിച്ച ലാലിസത്തിനായി വാങ്ങിയ 1.63 കോടി രൂപ മോഹന്‍ലാല്‍ സര്‍ക്കാരിന് തിരികെ നല്‍കി. ലാലിസം പ്രതീക്ഷിച്ചത്ര വിജയകരമാവാത്തതിനെ തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹം പണം മടക്കി നല്‍കിയത്.

സര്‍ക്കാര്‍ പണം വാങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ഒരു കോടി അറുപത്തി മൂന്ന് ലക്ഷം രൂപ സര്‍ക്കാരിന്റെ സേവന പദ്ധതികളില്‍ നിക്ഷേപിക്കനാനാണ് ലാലിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മാരക രോഗികള്‍ക്ക് നല്‍കുന്ന കാരുണ്യാ ഫണ്ടിലേക്കോ തുക കൈമാറാനാണ് ലാല്‍ ആലോചിക്കുന്നത്.

പരിപാടിയുടെ നടത്തിപ്പിനായി സര്‍ക്കാര്‍ നല്‍കിയ രണ്ടുകോടി രൂപ തിരിച്ചുനല്‍കുമെന്ന് ലാല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബുധനാഴ്ച സ്പീഡ് പോസ്റ്റ് വഴിയാണ് ലാല്‍ ചെക്ക് സര്‍ക്കാരിന് തിരികെ അയച്ചത്. അതേ സമയം ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ലാലിസത്തിന് നല്‍കിയ പണം തിരിച്ച് വാങ്ങില്ലെന്ന  ധാരണയിലെത്തിയിരുന്നു. പണം തിരിച്ചുവാങ്ങുന്നത് സര്‍ക്കാരിന്റെ അന്തസ്സിന് ചേര്‍ന്നതല്ലെന്നാണ്  മന്ത്രിസഭ യോഗത്തിന്റെ വിലയിരുത്തല്‍.

ഉദ്ഘാടന വേദിയില്‍ പിഴച്ചത് ലാലിസം മാത്രമാണെന്നും മറ്റു പരിപാടികളെ കുറിച്ച് ആക്ഷേപമില്ലെന്നുമുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവന വേദനിപ്പിച്ചതായി ലാല്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരുമായി ഒരു ഒത്തുതീര്‍പ്പിനില്ലെന്നും പണം തിരികെ നല്‍കുന്ന നിലപാടില്‍ നിന്നും മാറ്റമില്ലെന്നും മന്ത്രിസഭ എന്തു തീരുമാനിച്ചാലും താന്‍ പണം നല്‍കുമെന്നും ലാല്‍ ബുധനാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു.

പണം സര്‍ക്കാര്‍ വാങ്ങില്ല; കാരുണ്യ പദ്ധതിയിലോ ദുരിതാശ്വാസ പദ്ധതിയിലോ ലാല്‍ തുക നിക്ഷേപിക്കും ലാലിസത്തെ കുറിച്ച് വ്യാപകമായ ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ ലാലിനെ പിന്തുണച്ച് നടന്‍ മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ മലയാളത്തിന്റെ അഭിമാനമാണെന്നും ലാലിസത്തില്‍ ലാലിനെ വേട്ടയാടുരുതെന്നും മമ്മൂട്ടി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

വിവാദം മോഹന്‍ലാലിനെ ബാധിക്കുന്നുവെന്നും പറഞ്ഞ മമ്മൂട്ടി  കലാകാരന്‍ പ്രവര്‍ത്തിക്കുന്നത് സമ്മര്‍ദങ്ങള്‍ക്ക് നടുവിലാണെന്നും  അത് അംഗീകരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Lalisam: Lal gave the money back, Thiruvananthapuram, Inauguration, Controversy, Minister, Thiruvanchoor Radhakrishnan, Press meet, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia