Actor Lal | ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന് സിദ്ദീഖിനെ കാണാന്‍ നടന് ലാല്‍ എത്തി
Aug 8, 2023, 20:47 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) കൊച്ചിയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന സംവിധായകന് സിദ്ദിഖിനെ കാണാന്‍ നടന് ലാല്‍ എത്തി. സിദ്ദീഖ് ലാല്‍ എന്ന കൂട്ടുകെട്ടില്‍ നിരവധി സിനിമകളാണ് ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്തിട്ടുള്ളത്. നടന് സിദ്ദീഖ്, സംവിധായകന് ബി ഉണ്ണികൃഷ്ണന്, റഹ് മാന്‍, എംജി ശ്രീകുമാര്‍ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
അതേസമയം, ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംവിധായകന് സിദ്ദീഖിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപോര്‍ട്. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. നിലവില്‍ എക്മോ സപോര്ടിലാണ് അദ്ദേഹം ഉള്ളതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.
Keywords: Lal visits his ailing friend Siddique at hospital, Kochi, News, Heart Attack, Treatment, Report, Pneumonia, Liver, Friends, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

