ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പടേലിനെ തിരിച്ചു വിളിക്കണം: അമിത് ഷായ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
May 25, 2021, 15:00 IST
തിരുവനന്തപുരം: (www.kvartha.com 25.05.2021) ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പടേലിനെ തിരിച്ചു വിളിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതുൾപെടെ ആറ് മാസങ്ങൾക്കുള്ളിൽ അഡ്മിനിസ്ട്രേറ്റർ സ്വീകരിച്ച നടപടികളെല്ലാം ദ്വീപിന്റെ സമാധാനവും സ്വൈര്യജീവിതവും കെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ പറഞ്ഞു. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ച ദ്വീപിൽ വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അഡ്മിനിസ്ട്രേറ്റർമാരായി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പതിവിനു വിപരീതമായി നിയമിച്ച രാഷ്ട്രീയക്കാരൻ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ നടപടികൾക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളിൽ വ്യാപകമായ രോഷം ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്നത് സംഘപരിവാറിന്റെ അജണ്ടയാണെന്നും ആരോപിച്ചു. ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നാണ് മുന്നറിയിപ്പ്.
Keywords: News, Thiruvananthapuram, Lakshadweep, Kerala, News, V.D Satheeshan, Lakshadweep issue, AmitShah, Lakshadweep issue: Leader of Opposition sends letter to Amit Shah.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.