ലക്ഷദ്വീപ് ബോടപകടം: കാണാതായ മീൻപിടുത്തകാർക്കായുള്ള തെരച്ചിൽ തുടരുന്നു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 16.05.2021) ലക്ഷദ്വീപ് ബോടപകടത്തിൽ കാണാതായ ഒന്‍പത് മീൻപിടുത്തകാർക്കായുള്ള തെരച്ചിൽ തുടരുന്നു. കോസ്റ്റ്ഗാഡ് നാവിക സേനയുടെ സഹായം തേടി. തെരച്ചിലിനായി കൊച്ചിയിൽ നിന്ന് കോസ്റ്റ്ഗാഡിന്‍റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തെരച്ചിൽ ഊർജിതമാക്കാൻ തമിഴ്നാട് സർകാരും ആവശ്യപ്പെട്ടു.
Aster_MIMS

ലക്ഷദ്വീപ് ബോടപകടം: കാണാതായ മീൻപിടുത്തകാർക്കായുള്ള തെരച്ചിൽ തുടരുന്നു

എന്നാൽ പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിക്കുകയാണ്. മേഖലയിലെ 10 ദ്വീപുകളിലെ പൊലീസിനോട് കടൽ തീരങ്ങളിൽ തെരച്ചിൽ തുടരാൻ നിർദേശം നൽകി. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തമിഴ്നാടിൽ നിന്നുള്ള ആണ്ടവൻ തുണൈ എന്ന ബോട് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്. തമിഴ്നാട് നാഗപട്ടണം സ്വദേശികളായ ഏഴ് പേരെയും രണ്ട് ഉത്തരേന്ത്യക്കാരെയുമാണ് കാണാതായത്.

Keywords:  News, Kochi, Lakshadweep, Boat Accident, Boat, Fishermen, Sea, Kerala, State, Lakshadweep boat accident: Search continues for missing fishermen.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia