ലക്ഷദ്വീപ് ബോടപകടം: കാണാതായ 9 മീൻപിടുത്തക്കാരിൽ 8 പേരെ കണ്ടെത്തി
May 16, 2021, 17:21 IST
ADVERTISEMENT
കവരത്തി: (www.kvartha.com 16.05.2021) ലക്ഷദ്വീപ് ബോടപകടത്തിൽ കാണാതായ ഒന്‍പത് മീൻപിടുത്തക്കാരിൽ എട്ടുപേരെ കണ്ടെത്തി. കടമത്ത് ദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. ബോട് മുങ്ങിയതോടെ ദ്വീപിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഇവർ നീന്തി കയറുകയായിരുന്നു. കോസ്റ്റ്ഗാർഡ് കപ്പലിൽ ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
ബോടിലുണ്ടായിരുന്ന ഒരാളെ കുറിച്ച് വിവരമില്ലെന്ന് തീരസംരക്ഷണ സേന അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തമിഴ്നാടിൽ നിന്നുള്ള ആണ്ടവൻ തുണൈ എന്ന ബോട് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്. തമിഴ്നാട് നാഗപട്ടണം സ്വദേശികളായ ഏഴ് പേരും രണ്ട് ഉത്തരേന്ത്യക്കാരുമാണ് ബോടിലുണ്ടായിരുന്നത്.
Keywords: News, Lakshadweep, Boat, Boat Accident, Kerala, State, Sea, Lakshadweep boat accident: Eight of the nine missing fishermen have been found.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

