കുമരകത്തേക്കു വരൂ... മനംകുളിര്‍ക്കെ കായലിനെ ആസ്വദിക്കാം

 


ADVERTISEMENT

കോട്ടയം:(www.kvartha.com 12/02/2018) ജല ടൂറിസത്തിന്റെ പറുദീസയായ കുമരകം വേമ്പനാട്ടു കായലിനെ കണ്‍കുളിര്‍ക്കെ കണ്ട് ആസ്വദിക്കാന്‍ ഒരിടം. കായലിന്റെ ഓളപ്പരപ്പിലൂടെ വഞ്ചിവീട്ടിലും മോട്ടോര്‍ ബോട്ടിലും ശിക്കാര വള്ളത്തിലും യാത്ര ചെയ്യുന്നവരെ കണ്ട് കുളിര്‍കാറ്റേറ്റ് ഇരുന്നു വിശ്രമിക്കാവുന്നയിടം. പ്രകൃതി കനിഞ്ഞൊഴുകിയ കായല്‍ സൗന്ദര്യത്തില്‍ മതിമറന്നിരിക്കാന്‍ പറ്റിയ സ്ഥലം. ബോട്ട് ജെട്ടിക്കു പടിഞ്ഞാറ് കായലോരത്തുള്ള സ്ഥലത്തിന്റെ സവിശേഷതകളാണിതൊക്കെ.വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതും ഇതൊക്കെക്കൊണ്ടാണ്. രാവിലെയും വൈകിട്ടുമായി ധാരളം പേരാണ് കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നത്. കൂടാതെ വഞ്ചിവീട്ടില്‍ കയറി യാത്ര പോകാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളും എത്തും.

സഞ്ചാരികളെത്തിയാല്‍ ഒന്നിരിക്കാനോ, ലഘു ഭക്ഷണത്തിനോ പ്രാഥമികാവശ്യം നിര്‍വഹിക്കുന്നതിനോ ഉള്ള സൗകര്യങ്ങളില്ല എന്നതാണ് പോരായ്മ. കായല്‍ കാണാനെത്തുന്നവര്‍ കായലോരത്തെ ആറ്റാമംഗലം പള്ളിയുടെ കുരിശടിയുടെ മതിലില്‍ കയറിയിരുന്നു കായല്‍ സൗന്ദര്യം ആസ്വദിക്കേണ്ട അവസ്ഥയാണിപ്പോള്‍.

കുമരകത്തേക്കു വരൂ... മനംകുളിര്‍ക്കെ കായലിനെ ആസ്വദിക്കാം

ടൂറിസം വകുപ്പ് സ്നാക്സ് പാര്‍ലര്‍ തുറന്നെങ്കിലും പഞ്ചായത്തുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അടയ്ക്കേണ്ടി വന്നു. കായലോരത്തെ മിക്ക സ്ഥലത്തും സ്വകാര്യ റിസോര്‍ട്ടുകളായതിനാല്‍ ഇവിടേക്കൊന്നും സാധാരണക്കാരായ വിനോദ സഞ്ചാരികള്‍ക്കു പ്രവേശനമില്ല. കായലോരത്ത് പൊതുസ്ഥലമെന്ന നിലയില്‍ സഞ്ചാരികള്‍ക്ക് എത്താന്‍ ബോട്ട് ജെട്ടിക്കു പടിഞ്ഞാറുള്ള ഈ സ്ഥലം മാത്രമാണുള്ളത്. കായലോരത്തേക്ക് എത്താന്‍ ടൂറിസം വകുപ്പ് നടപ്പാത നിര്‍മിച്ചിട്ടുണ്ടെങ്കിലും മറ്റു സൗകര്യങ്ങളൊരുക്കിയിട്ടില്ല.

സ്നാക്സ് പാര്‍ലറര്‍ തുറക്കുകയും ഇതിനോട് ചേര്‍ന്നു സഞ്ചാരികള്‍ക്കു വേണ്ട ഇരിപ്പിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തയാറാക്കിയാല്‍ മതി. എന്നാല്‍ ഈ കാര്യത്തില്‍ ടൂറിസം വകുപ്പോ പഞ്ചായത്തോ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Boats, Tourist, Resourt,Lake, Kumarakom, Lake tourism in Kumarakom
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia