ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: തീവണ്ടികളില്‍ വനിതാ കമ്പാര്‍ട്ട്‌മെന്റ് മധ്യഭാഗത്ത് ആക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നു. ഇതോടെ കനത്ത തിരക്കിലും സ്‌ത്രീകള്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്നത് പതിവാകുന്നു. വനിതാ കമ്പാര്ട്ട്മെന്റില്അതിക്രമങ്ങള് പതിവായതോടെയാണ് സ്‌ത്രീകള്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിനെ ആശ്രയിക്കാന്‍ തുടങ്ങിയത്.
സൗമ്യക്കുണ്ടായ ദുരന്തത്തിന് ശേഷമാണ് വനിതാ കമ്പാര്‍ട്ട്‌മെന്റ് മധ്യഭാഗത്ത് ആക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍ പ്രഖ്യാപനം മാത്രമാണ് നടന്നത്. തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. ഭരണാധികാരികളുടെ അനാസ്ഥയാണ് ഇതിന് കാരണം. ഇതിനിടെ അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ട ഒരു സംഭവം കൊല്ലത്ത് നടക്കുകയും ചെയ്തു. കൊല്ലത്ത് യാത്രക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച പത്തനാപുരം സ്വദേശി ബേബിയെ പൊലീസ് പിടികൂടി.
വനിതാ കമ്പാര്‍ട്ട്‌മെന്റ് ട്രെയിനിന്റെ പിന്‍ഭാഗത്തായത് പലപ്പോഴും അക്രമികള്‍ക്ക് കടന്നു കയറാന്‍ സൗകര്യമൊരുക്കുന്നു. മറ്റ് കമ്പാര്‍ട്ട്‌മെന്റുകളില്‍ ഉള്ളവര്‍ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സംഭവിക്കുന്നത് അറിയുകയുമില്ല. മാത്രമല്ല, ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണെങ്കിലും പുരുഷന്മാര്‍ അടുത്ത് വരുന്നത് തന്നെ സ്‌ത്രീകള്‍ സംശയത്തോടെയാണ് നോക്കുന്നത്.
സ്‌ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് വാചാലരാവുന്ന റെയില്‍വേയും മറ്റ് ഭരണകര്‍ത്താക്കളും ഇനിയെങ്കിലും ക്രിയാത്മകമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൗമ്യമാരുടെ എണ്ണം കേരളത്തില്‍ കൂടുമെന്ന് യാത്രക്കാര്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

