Milk | തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ പിടികൂടിയ പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് ലാബില്‍ നിന്നുള്ള പരിശോധനാ ഫലം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

-അജോ കുറ്റിക്കന്‍

പത്തനംതിട്ട: (www.kvartha.com) തമിഴ്നാട്ടില്‍ നിന്ന് പത്തനംതിട്ടയിലെ ഒരു ഫാമിലേക്ക് കൊണ്ടു വന്നപ്പോള്‍ പിടികൂടിയ പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് ഗവ. അനലിറ്റിക് ലാബില്‍ നിന്നുള്ള പരിശോധനാ ഫലം. 11 ന് രാവിലെയാണ് ആര്യങ്കാവ് ചെക് പോസ്റ്റില്‍ നിന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പാല്‍ പിടികൂടിയത്. തൊട്ടുപിന്നാലെ ഇതില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കി. ടാങ്കറില്‍ കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലാണ് ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രാഥമിക പരിശോധനയില്‍ പാലില്‍ മായം കണ്ടെത്തിയെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം തെറ്റാണെന്നാണ് റിപോര്‍ട് വന്നിരിക്കുന്നത്.
              
Milk | തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ പിടികൂടിയ പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് ലാബില്‍ നിന്നുള്ള പരിശോധനാ ഫലം

പാല്‍ പന്തളത്തെ ഒരു കംപനിയിലേക്ക് കൊണ്ടു വന്നതാണെന്ന് ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. പാലും പാലുല്‍പ്പന്നങ്ങളും വിതരണം ചെയ്യുന്ന കമ്പനി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കടകളിലൂടെയുളള വിപണനത്തിന് പുറമേ നേരിട്ടും വീടുകളില്‍ ഇവരുടെ ഏജന്റുമാര്‍ പാല്‍ എത്തിച്ചിരുന്നു.

ആകര്‍ഷകമായ കമീഷനാണ് ഇവരുടെ പ്രത്യേകത. മില്‍മ പാകറ്റ് പാലിന് ചെറുകിട വ്യാപാരികള്‍ക്ക് കമീഷന്‍ നല്‍കുന്നത് ഒരു രൂപയില്‍ താഴെയാണ്. എന്നാല്‍ ഈ പാലിന് അത് മൂന്നു രൂപ വരെ ലഭിക്കും. അതിനാല്‍ തന്നെ വ്യാപാരികള്‍ ഈ പാല്‍ വില്‍ക്കാന്‍ താല്‍പര്യം കാണിക്കും. മുന്‍പ് മറ്റൊരു പേരിലാണ് കംപനി പാല്‍ ഇറക്കിയിരുന്നത്. നിയമ പ്രശ്നങ്ങളായതോടെ അത് നിര്‍ത്തി.

വീടുകളില്‍ പാല്‍ നേരിട്ട് വിതരണം ചെയ്യുന്ന രീതിയും ഇവര്‍ക്കുണ്ട്. ഇതിനായി ഏജന്റുമാരുണ്ട്. ജീപിലും പികപ് വാനിലുമായി പാല്‍ വീട്ടുമുറ്റത്ത് എത്തിച്ച് അളന്ന് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. വീട്ടുപടിക്കല്‍ പാല്‍ എത്തുമെന്നതിനാല്‍ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഇത് വ്യാപകമായി വിതരണം ചെയ്തിരുന്നു. പന്തളം ഫാമിലെ പശുവിന്‍ പാല്‍ എന്ന ലേബലിലായിരുന്നു വില്‍പന. പരിശുദ്ധിയുടെ പാല്‍രുചി എന്ന പരസ്യവാചകം കൂടിയായതോടെ വന്‍ തോതിലാണ് വിറ്റത്.

Keywords:  Latest-News, Kerala, Pathanamthitta, Tamil Nadu, Food, Report, Seized, Test, Top-Headlines, Laboratory test result showed that milk seized from Tamil Nadu not found to contain hydrogen peroxide.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia