ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരത്തില്‍ നിന്നും വ്യാപാരികള്‍ പിന്‍മാറി
                                                 Nov 14, 2016, 10:33 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കോഴിക്കോട് : (www.kvartha.com 14.11.2016) കള്ളനോട്ടുകള്‍ ഇല്ലായ്മ ചെയ്യാന്‍ 500,1000 രൂപകളുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ വ്യാപാരികള്‍ നടത്താനിരുന്ന അനിശ്ചിതകാല കടയടപ്പു സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. 
 
ഇക്കാര്യത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്ന് സംഘടനാ പ്രസിഡന്റ് ടി. നസറുദ്ദീന്‍ വ്യക്തമാക്കി. നേരത്തെ, നോട്ടുകള്‍ പിന്‍വലിച്ചത് കച്ചവടത്തെ ബാധിച്ചുവെന്ന് വ്യക്തമാക്കിയാണ് കടയടപ്പു സമരം നടത്താന്‍ തീരുമാനിച്ചിരുന്നത്.
 
വിപണിയില്‍ നിന്ന് പിന്‍വലിച്ച നോട്ടുകള്‍ കണ്ടെത്താനെന്ന പേരില്‍ കടകളില്‍ നികുതി വകുപ്പ് നടത്തുന്ന റെയ്ഡും വ്യാപാര വ്യവസായി ഏകോപന സമിതിയെ പ്രകോപിപ്പിച്ചിരിന്നു. സംസ്ഥാന ധനമന്ത്രിയടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസ്‌റുദ്ദീന്‍ അറിയിച്ചു.
 
ശബരിമല മണ്ഡലകാലം തുടങ്ങുന്നതും വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ കാരണമായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതും സമരത്തില്‍നിന്ന് പിന്‍മാറാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയെ പ്രേരിപ്പിച്ചു. നോട്ടുപ്രതിസന്ധിയുമായി ബന്ധപ്പെട്ട് വ്യാപാരികളെ പീഡിപ്പിക്കില്ലെന്ന് ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറ്റം.
 
1000,500 നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ അതിനു പകരമായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെറിയ നോട്ടുകള്‍ ലഭ്യമാക്കുകയോ ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച മുതല്‍ വ്യാപാരികള്‍ കടകകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നത്. അതേസമയം പ്രത്യേക ആവശ്യങ്ങള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നത് 24 വരെ നീട്ടി.
 
   Also Read: 
 
 സ്വകാര്യബസ് സ്‌കൂട്ടിയിലിടിച്ച് യുവതി മരിച്ചു 
 
   Keywords:  Merchant, Vyapari Vyavasayi Ekopana Samithi, Protest, Strike, Kerala, KVVES strike pulls out 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.