Kannur ACP | കെവി വേണുഗോപാലിനെ കണ്ണൂര്‍ എസിപിയായി നിയമിച്ചു

 


കണ്ണൂര്‍: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കണ്ണൂര്‍ അസി. പൊലീസ് കമിഷണറായി കെ വി വേണുഗോപാലിനെ നിയമിച്ചു. റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നാണ് ഇദ്ദേഹത്തെ ജില്ലാ ആസ്ഥാനത്തേക്ക് മാറ്റിയത്. നിരവധി പ്രമാദമായ കേസുകള്‍ അന്വേഷിച്ചു തെളിയിച്ച കുറ്റാന്വേഷണ വിദഗ്ധനാണ് കെ വി വേണുഗോപാല്‍. കാസര്‍കോട് ജില്ലയിലെ ചീമേനി സ്വദേശിയാണ് ഇദ്ദേഹം.

Kannur ACP | കെവി വേണുഗോപാലിനെ കണ്ണൂര്‍ എസിപിയായി നിയമിച്ചു

നിലവിലുളള എ സി പി ടി കെ രത്നകുമാര്‍ കണ്ണൂര്‍ റൂറല്‍ എസ് എസ് ബി ഡിവൈ എസ് പിയുടെ ചുമതല വഹിക്കും. പയ്യന്നൂര്‍ ഡി വൈ എസ് പി കെ ഇ പ്രേമചന്ദ്രനെ കോഴിക്കോട് മെഡികല്‍ കോളജിലേക്കും അവിടെ നിന്ന് എ ഉമേഷിനെ പയ്യന്നൂരിലേക്കും സ്ഥലംമാറ്റി.

പേരാവൂരില്‍ നിന്ന് എ വി ജോണിനെ കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കും സ്ഥലംമാറ്റി. 114 ഡി വൈ എസ് പിമാരെയാണ് ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലം മാറ്റിയിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ എസ് എച് ഒമാരുടെയും എസ് ഐ മാരുടെയും സ്ഥലംമാറ്റവും നടക്കും.

Keywords:  KV Venugopal appointed as Kannur ACP, Kannur, News, KV Venugopal, Transfer, Lok Sabha Election, Appointed, Kannur ACP, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia