KV Thomas | ഡെല്‍ഹിയില്‍ സംസ്ഥാന സര്‍കാരിന്റെ പ്രത്യേക പ്രതിനിധിയായി കെ വി തോമസിനെ നിയമിക്കും; പദവി കാബിനറ്റ് റാങ്കില്‍
Jan 19, 2023, 12:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഡെല്‍ഹിയില്‍ സംസ്ഥാന സര്‍കാരിന്റെ പ്രത്യേക പ്രതിനിധിയായി മുന്‍ കേന്ദ്രമന്ത്രി കെ വി തോമസിനെ നിയമിക്കും. കാബിനറ്റ് റാങ്കോടെ നിയമിക്കാനാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനം. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ വി തോമസിനെ പാര്‍ടി വരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഏറെക്കാലമായി കെപിസിസി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കര ഉപതിരഞ്ഞടുപ്പുവേളയില് നടന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കാട്ടി അദ്ദേഹത്തെ പുറത്താക്കിയത്.
ദീര്‍ഘകാലമായി കോണ്‍ഗ്രസുമായി നിസ്സഹകരണം തുടരുകയായിരുന്നു കെവി തോമസ്. ഇതിനൊടുവിലാണ് അദ്ദേഹത്തെ പുറത്താക്കിയത്. പിന്നാലെ തോമസ് സിപിഎമുമായി സഹകരണം പ്രഖ്യാപിക്കുകയായിരുന്നു.
Keywords: KV Thomas will be appointed as special representative of state government in Delhi, Thiruvananthapuram, News, Politics, CPM, Cabinet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

