KV Thomas | പദവി ആഗ്രഹിച്ചിരുന്നില്ല, ജനങ്ങളോടൊപ്പം ജോലി ചെയ്യാന്‍ മുഖ്യമന്ത്രി അവസരം തന്നു, ഡെല്‍ഹിയിലെ ബന്ധങ്ങള്‍ കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുമെന്നും കെവി തോമസ്
Jan 19, 2023, 13:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) താന്‍ പദവി ആഗ്രഹിച്ചിരുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രൊഫ കെവി തോമസ്. ഡെല്‍ഹിയില്‍ സംസ്ഥാന സര്‍കാരിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോടെയുള്ള നിയമനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തോമസിന്റെ വാക്കുകള്‍:
താന്‍ പദവി ആഗ്രഹിക്കുന്നയാളല്ല. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നയാളാണ്. ജീവിതകാലം മുഴുവന്‍ രാഷ്ട്രീയത്തിന് അതീതമായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ട്രസ്റ്റിന്റെ കാര്യങ്ങളിലും എഴുത്തിലുമായിരുന്നു ഇപ്പോഴത്തെ ശ്രദ്ധ. ജനങ്ങളോടൊപ്പം ജോലി ചെയ്യാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി അവസരം തന്നു. കേരളത്തിന്റെ വികസനത്തിന് ഇടതുമുന്നണിയുടെ നയപരിപാടി അനുസരിച്ച് ഡെല്‍ഹിയിലെ 50 വര്‍ഷത്തെ പരിചയവും സൗഹൃദവും പ്രയോജനപ്പെടുത്താനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.'
'മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊച്ചിയില്‍ വന്നപ്പോള്‍ തന്നെ വിളിപ്പിച്ചിരുന്നു, നിയമന കാര്യം അറിയിച്ചിരുന്നു. വികസന കാര്യത്തില്‍ താന്‍ രാഷ്ട്രീയം നോക്കിയിട്ടില്ല. വാജ്പേയി സര്‍കാരിന്റെ കാലത്ത് കുമ്പളങ്ങി ടൂറിസം ഗ്രാമമാക്കാന്‍ അന്നത്തെ ടൂറിസം മന്ത്രിയില്‍ നിന്ന് സഹായങ്ങള്‍ കിട്ടിയിരുന്നു.
കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് യെചൂരി അടക്കമുള്ള സിപിഎം നേതാക്കളുമായും, ഡി രാജയടക്കമുള്ളവരുമായും നല്ല ബന്ധമായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമം എല്ലാവരുടെയും പിന്തുണയോടെ പാസാക്കാനായത് നേട്ടമാണ്. ആ ബന്ധങ്ങളൊക്കെ പ്രയോജനപ്പെടുത്തും. ഉത്തരവാദിത്തങ്ങള്‍ക്ക് വലുപ്പ ചെറുപ്പമില്ല.
Keywords: KV Thomas responses his new appointment, Kochi, News, Politics, Cabinet, Chief Minister, Pinarayi-Vijayan, Kerala.
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊച്ചിയില്‍ വന്നപ്പോള്‍ തന്നെ നേരിട്ട് വിളിപ്പിച്ച് ഇക്കാര്യം അറിയിച്ചതാണെന്നും തോമസ് പറഞ്ഞു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തോമസിന് പ്രത്യേക പദവി നല്‍കാനുള്ള തീരുമാനം എടുത്തത്.
തോമസിന്റെ വാക്കുകള്‍:
താന്‍ പദവി ആഗ്രഹിക്കുന്നയാളല്ല. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നയാളാണ്. ജീവിതകാലം മുഴുവന്‍ രാഷ്ട്രീയത്തിന് അതീതമായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ട്രസ്റ്റിന്റെ കാര്യങ്ങളിലും എഴുത്തിലുമായിരുന്നു ഇപ്പോഴത്തെ ശ്രദ്ധ. ജനങ്ങളോടൊപ്പം ജോലി ചെയ്യാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി അവസരം തന്നു. കേരളത്തിന്റെ വികസനത്തിന് ഇടതുമുന്നണിയുടെ നയപരിപാടി അനുസരിച്ച് ഡെല്‍ഹിയിലെ 50 വര്‍ഷത്തെ പരിചയവും സൗഹൃദവും പ്രയോജനപ്പെടുത്താനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.'
'മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊച്ചിയില്‍ വന്നപ്പോള്‍ തന്നെ വിളിപ്പിച്ചിരുന്നു, നിയമന കാര്യം അറിയിച്ചിരുന്നു. വികസന കാര്യത്തില്‍ താന്‍ രാഷ്ട്രീയം നോക്കിയിട്ടില്ല. വാജ്പേയി സര്‍കാരിന്റെ കാലത്ത് കുമ്പളങ്ങി ടൂറിസം ഗ്രാമമാക്കാന്‍ അന്നത്തെ ടൂറിസം മന്ത്രിയില്‍ നിന്ന് സഹായങ്ങള്‍ കിട്ടിയിരുന്നു.
കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് യെചൂരി അടക്കമുള്ള സിപിഎം നേതാക്കളുമായും, ഡി രാജയടക്കമുള്ളവരുമായും നല്ല ബന്ധമായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമം എല്ലാവരുടെയും പിന്തുണയോടെ പാസാക്കാനായത് നേട്ടമാണ്. ആ ബന്ധങ്ങളൊക്കെ പ്രയോജനപ്പെടുത്തും. ഉത്തരവാദിത്തങ്ങള്‍ക്ക് വലുപ്പ ചെറുപ്പമില്ല.
Keywords: KV Thomas responses his new appointment, Kochi, News, Politics, Cabinet, Chief Minister, Pinarayi-Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.