കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം വിളംബര ഘോഷയാത്ര തിങ്കളാഴ്ച; മാധ്യമ സെമിനാറിന് പ്രമുഖരെത്തും
Sep 12, 2015, 16:25 IST
കാസര്‍കോട്: (www.kvartha.com 12/09/2015) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) 53-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17, 18 തിയതികളിലായി കാസര്‍കോട് ടൗണ്‍ ഹാളിലാണ് (കെ എം അഹ്മദ് നഗര്‍) സമ്മേളനം നടക്കുക. സമ്മേളനത്തിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയ്ക്ക് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്ത് സമാപിക്കും.
15ന് രാവിലെ 10 മണിയ്ക്ക് കേരളത്തിലെ പ്രമുഖ മാധ്യമ ഫോട്ടോഗ്രാഫര്‍മാരുടെ പ്രശസ്തമായ ഫോട്ടോകളുടെ പ്രദര്‍ശനം മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിയ്ക്ക് ടൗണ്‍ ഹാളില്‍ ജില്ലയിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ സംഗമം ചേരും. യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് 'സമൂഹം, വിപണി, മാധ്യമം' എന്ന വിഷയത്തില്‍ ജനകീയ സംവാദം സംഘടിപ്പിക്കും. കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. ദി ഹിന്ദു അസോസിയേറ്റ് എഡിറ്റര്‍ സി ഗൗരിദാസന്‍ നായര്‍ മോഡറേറ്ററാകും. റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ്‌കുമാര്‍, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍, കൈരളി ടി വി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍, മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകര്‍, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ്, ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി പി ചെറൂപ്പ, മീഡിയ വണ്‍ ചീഫ് ന്യൂസ് എഡിറ്റര്‍ ഇ സനീഷ്, പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

കാസര്‍കോട് പ്രസ്‌ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ് സ്വാഗതവും സെക്രട്ടറി രവീന്ദ്രന്‍ രാവണീശ്വരം നന്ദിയും പറയും. വൈകിട്ട് അഞ്ചു മണിയ്ക്ക് എട്ടുവയസ്സുകാരന്‍ അമല്‍ദേവിന്റെ ജാസ് വായന, 5.30ന് ഏഷ്യാനെറ്റ് ബഡായി ബംഗ്ലാവ് ഫെയിം സുനീഷ് വാരനാട് അവതരിപ്പിക്കുന്ന കാരിക്കേച്ചര്‍ ഷോ എന്നിവയും അരങ്ങേറും.
16ന് രാത്രി ഏഴ് മണിക്ക് സംസ്ഥാനകമ്മിറ്റി യോഗം ചേരും. 17ന് രാവിലെ 10 മണിക്ക് ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ പ്രേംനാഥ് അധ്യക്ഷനാകും. അഡ്വ. തമ്പാന്‍ തോമസ് മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, കെ കുഞ്ഞിരാമന്‍ (ഉദുമ), പി ബി അബ്ദുര്‍ റസാഖ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി, കെ യു ഡബ്ല്യു ജെ സംസ്ഥാന സെക്രട്ടറി എന്‍ പത്മനാഭന്‍ എന്നിവര്‍ സംസാരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എം ഒ വര്‍ഗീസ് നന്ദിയും പറയും. ഉച്ചയ്ക്ക് ഒരു മണിക്ക് ജനറല്‍ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ച.
18ന് രാവിലെ 10 മണിക്ക് ചര്‍ച്ചക്ക് ജനറല്‍ സെക്രട്ടറിയുടെ മറുപടിയും പ്രമേയാവതരണവും. ഉച്ചയ്ക്ക് രണ്ടു മണിക്ക് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. പുതിയ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷനാകും. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, എന്‍ പത്മനാഭന്‍, കെ പ്രേംനാഥ് എന്നിവര്‍ സംസാരിക്കും. പുതിയ ജനറല്‍ സെക്രട്ടറി സി നാരായണന്‍ സ്വാഗതം പറയും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെബ്‌സൈറ്റ് പേജും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ എം ഒ വര്‍ഗീസ്, പ്രോഗ്രാം കണ്‍വീനര്‍ ബി അനീഷ്‌കുമാര്‍, ഫിനാന്‍സ് കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, പബ്ലിസിറ്റി കണ്‍വീനര്‍ ടി എ ഷാഫി, പ്രസ്‌ക്ലബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, KUWJ, KUWJ State conference on 17,18.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.