KUWJ | മാധ്യമ പ്രവർത്തകരുടെ പെൻഷൻ തുക വർധിപ്പിക്കണമെന്ന് കെ യു ഡബ്ള്യു ജെ

 


കണ്ണൂർ: (www.kvartha.com) മാധ്യമ പ്രവർത്തകരുടെ പെൻഷൻ തുക കാലോചിതമായി വർധിപ്പിക്കണമെന്ന് കണ്ണൂർ പ്രസ് ക്ലബിൽ ചേർന്ന കേരള യൂണിയൻ ഓഫ് വർകിംഗ് ജേണലിസ്റ്റ്സ് (KUWJ) ജില്ലാ ജെനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. കരാർ ജീവനക്കാരെയും വീഡിയോ എഡിറ്റർമാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു

  
KUWJ | മാധ്യമ പ്രവർത്തകരുടെ പെൻഷൻ തുക വർധിപ്പിക്കണമെന്ന് കെ യു ഡബ്ള്യു ജെ


 
സംസ്ഥാന കമിറ്റിയംഗം പ്രശാന്ത് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. സെക്രടറി കെ വിജേഷ് റിപോർടും ട്രഷറർ കബീർ കണ്ണാടിപ്പറമ്പ് കണക്കും അവതരിപ്പിച്ചു. ജോ. സെക്രടറി എം.സന്തോഷ് അനുശോചനപ്രമേയവും എക്സിക്യൂടീവ് കമിറ്റിയംഗം പി കെ ഗണേഷ് മോഹൻ പ്രമേയവും അവതരിപ്പിച്ചു.

സംസ്ഥാന കമിറ്റിയംഗങ്ങളായ കെ ശശി, കെ പി ജൂലി, പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് സബിന പത്മൻ, സി സുനിൽകുമാർ, ജി ശ്രീകാന്ത്, കെ ജയൻ, ടി ബിജുരാകേഷ്, പി എം ദേവരാജൻ, ഒ സി മോഹൻരാജ്, ബശീർ കൊടിയത്തൂർ, വി വി ദിവാകരൻ, പി സജിത് കുമാർ, ഷിജിത്ത് കാട്ടൂർ, കെ സുജിത്ത്, കെ കെ സുബൈർ, വി രഞ്ജിത്കുമാർ എന്നിവർ സംസാരിച്ചു.

Keywords:  News, News-Malayalam-News, Kerala, Kerala-News, Kannur, KUWJ, Media, Press Club, KUWJ demands to increase the pension amount of media workers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia