Fire Accident | ഫ് ളാറ്റ് സമുച്ചയത്തിലുണ്ടായ തീപ്പിടിത്തം: നോര്‍ക്കയില്‍ ഗ്ലോബല്‍ കോണ്ടാക്ട് സെന്ററും കുവൈറ്റില്‍ ഹെല്‍പ് ഡെസ്‌കും തുടങ്ങി

 
Kuwait Fire Accident: Global contact center opened in Norca and help desk in Kuwait, Kuwait Fire Accident, Thiruvananthapuram, News, Global contact center, Opened, Norca, Help desk, Kerala News


മരിച്ചവരുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തും

അപകടത്തില്‍പെട്ടവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയ്ക്ക്  കത്തയച്ചു
 

തിരുവനന്തപുരം: (KVARTHA) മംഗഫില്‍ ഫ് ളാറ്റ് സമുച്ചയത്തില്‍  തീപിടിത്തമുണ്ടായ സാഹചര്യത്തില്‍ അടിയന്തിര സഹായത്തിനായി നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍ തുടങ്ങി. കുവൈറ്റില്‍ ഹെല്‍പ് ഡെസ്‌കും ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണിത്. 

 

മരിച്ചവരുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. അതിനുള്ള ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. കേന്ദ്രത്തിന്റെ ഇടപെടലും തേടിയിട്ടുണ്ട്. 

കുവൈത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ഉദ് ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി. 

14 , 15 തീയതികളില്‍ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികള്‍ ഉണ്ടാവില്ല.
 

 

ഹെല്‍പ് ഡെസ്‌ക് നമ്പരുകള്‍:-

അനുപ് മങ്ങാട്ട്  +965 90039594

ബിജോയ്  +965 66893942

റിച്ചി കെ ജോര്‍ജ്  +965 60615153

അനില്‍ കുമാര്‍  +965 66015200

തോമസ് ശെല്‍വന്‍ +965 51714124

രഞ്ജിത്ത് +965 55575492

നവീന്‍ +965 99861103

അന്‍സാരി +965 60311882

ജിന്‍സ് തോമസ്  +965 65589453,

സുഗതന്‍ - +96 555464554,  കെ. സജി   - + 96599122984.


ഇക്കാര്യത്തില്‍ പ്രവാസി കേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

അപകടത്തില്‍ മലയാളികള്‍ ഉള്‍പെടെ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ മുഖ്യമന്ത്രി  പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. അപകടത്തില്‍പെട്ടവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയ്ക്ക്  കത്തയച്ചു. പരുക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കും മറ്റ് അടിയന്തിര സഹായങ്ങള്‍ക്കുമായി കുവൈറ്റിലെ മലയാളി അസോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പര്‍ക്കത്തിലാണെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia