Escape | കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന ആള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി
● ഇയാളെ കണ്ടെത്താനുള്ള പരിശോധന നടത്തി വരികയാണ്.
● എറണാകുളം ഐജിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘവും ഫയര്‍ഫോഴ്സിന്റെ സ്‌ക്യൂബ സംഘവും രംഗത്തുണ്ട്.
● കസ്റ്റഡിയിലെടുത്തത് കുണ്ടന്നൂരില്‍ വച്ച്.
കൊച്ചി: (KVARTHA) കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന ആള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തു നിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോകും വഴി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ക്കായി പൊലീസ് നഗരത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയോളമായി ആലപ്പുഴ മണ്ണഞ്ചേരി പ്രദേശങ്ങളില്‍ കുറുവ മോഷണ സംഘത്തിന്റെ സാന്നിധ്യം പൊലീസ് മനസിലാക്കിയിരുന്നു. തുടര്‍ന്ന് തമിഴ് നാട്ടിലുള്ളവരെയും മറ്റും ചോദ്യം ചെയ്യുന്നതിനിടയിലാണ് കുറുവാ സംഘത്തില്‍ പെട്ട സന്തോഷ് എന്നയാള്‍ കുണ്ടന്നൂര്‍ പാലത്തിന് അടിയില്‍ താമസിക്കുന്ന വിവരം ലഭിച്ചത്. പിന്നാലെ ആലപ്പുഴ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് കുണ്ടന്നൂരിലെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
ഇതിലൊരാള്‍ സന്തോഷ് ആയിരുന്നു. ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് പരപ്പനയ്ക്ക് സമീപം വെച്ച് പൊലീസിനെ അക്രമിച്ചശേഷം രക്ഷപ്പെടുന്നത്. എറണാകുളം ഐജിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘവും ഫയര്‍ഫോഴ്സിന്റെ സ്‌ക്യൂബ സംഘവും ഇയാളെ കണ്ടെത്താനുള്ള പരിശോധന നടത്തി വരികയാണ്.
#KeralaCrime #PoliceEscape #KuravaGang #ErnakulamNews #Alappuzha #SuspectEscape