Kunhalikutty | മതേതരത്വവും ഐക്യവുമാണ് പ്രധാനം: കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയങ്ങളില്‍ മുസ്ലിം ലീഗ് ഇടപെടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി
                                                 Nov 21, 2022, 15:11 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 മലപ്പുറം: (www.kvartha.com) കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയങ്ങളില്‍ മുസ്ലിം ലീഗ് ഇടപെടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. മതേതരത്വവും ഐക്യവുമാണ് പ്രധാനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ അറിയാമെന്നും സംഘടനാപരമായ അനൈക്യം അവര്‍ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 ശശി തരൂരുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളില്ല. തരൂര്‍ മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച നേതാവാണ്. അദ്ദേഹം ശ്രദ്ധിക്കപ്പെടുന്ന വ്യക്തി ആയതുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നതെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. ശശി തരൂര്‍ ചൊവ്വാഴ്ച പാണക്കാടെത്തുന്നത് സൗഹൃദ സന്ദര്‍ശനമാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
Keywords: Kunhalikutty says league will not interfere in internal affairs of Congress, Malappuram, News, Politics, Muslim-League, Kunhalikutty, Congress, Shashi Taroor, Trending, Kerala.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
