കുണ്ടറ പീഡന കേസ്; പരാതി ഒതുക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എകെ ശശീന്ദ്രന് പൊലീസിന്റെ ക്ലീന്‍ചിറ്റ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com 25.08.2021) കുണ്ടറ പീഡന കേസ് പരാതി ഒതുക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എകെ ശശീന്ദ്രന് പൊലീസിന്റെയും ക്ലീന്‍ചിറ്റ്. നേരത്തെ സര്‍കാരിന് നല്‍കിയ ഗവ. പ്ലീഡറുടെ നിയമോപദേശത്തിലും മന്ത്രിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു. പരാതി പിന്‍വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ മന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്നുമാണ് ഇപ്പോള്‍ പൊലീസ് നല്‍കിയ റിപോര്‍ടിലും പറയുന്നത്.
Aster mims 04/11/2022

കുണ്ടറ പീഡന കേസ്; പരാതി ഒതുക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എകെ ശശീന്ദ്രന് പൊലീസിന്റെ ക്ലീന്‍ചിറ്റ്

വിഷയം നല്ല രീതിയില്‍ പരിഹരിക്കണമെന്നാണ് ശശീന്ദ്രന്‍ നിര്‍ദേശിച്ചതെന്നും റിപോര്‍ടില്‍ പരാമര്‍ശമുണ്ട്. ഇത് സംബന്ധിച്ച് ശാസ്താംകോട്ട ഡിവൈ എസ് പി കൊല്ലം റൂറല്‍ എസ്പിക്ക് നല്‍കിയ റിപോര്‍ടാണ് പുറത്തായത്.

വിഷയത്തില്‍ യൂത് ലീഗ് നേതാവായ സഹല്‍ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ റിപോര്‍ട്. മന്ത്രി പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തില്‍ കേസെടുക്കാന്‍ പൊലീസിനാവില്ലെന്നും ഇതുമായി ബന്ധപ്പെട്ട നിയമോപദേശം തേടിയെന്നും റിപോര്‍ടില്‍ പറയുന്നു.

പരാതിക്കാരിയായ ഇരയോട് മന്ത്രി സംസാരിച്ചിട്ടില്ല. അവരുടെ അച്ഛനോട് മാത്രമാണ് ഫോണിലൂടെ സംസാരിച്ചത്. ഇരയുടെ പേരോ മറ്റോ മന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്നും ശശീന്ദ്രന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപോര്‍ടില്‍ പറയുന്നു.

അതേസമയം, അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും പരാതിയില്‍ സ്വാഭാവികമായ നടപടിയുണ്ടാകുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

നേരത്തെ വിഷയത്തില്‍ സര്‍കാര്‍ ലീഗല്‍ അഡ് വൈസറെ സമീപിച്ചപ്പോള്‍ മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. മന്ത്രി മോശം രീതിയില്‍ സംസാരിച്ചിട്ടില്ലെന്നും എല്ലാം ശരിയാക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നും അതില്‍ നിഘന്‍ഡുവില്‍ തെറ്റൊന്നും കാണുന്നില്ലെന്നും അതുകൊണ്ടുതന്നെ മന്ത്രിക്കെതിരെ നടപടി എടുക്കേണ്ടതില്ലെന്നുമായിരുന്നു സര്‍കാരിന് ലഭിച്ച നിയമോപദേശം. മന്ത്രിയുടെ സംസാരത്തില്‍ ഭീഷണിയുടേയോ സംഭവം ഒതുക്കി തീര്‍കാനുള്ള വ്യഗ്രതയോ ഇല്ലെന്നും ഗവ. പ്ലീഡര്‍ നല്‍കിയ നിയമോപദേശത്തില്‍ പറഞ്ഞിരുന്നു.

Keywords:  Kundara molest case; Minister AK Saseendran has been given a clean chit by the police for allegedly interfering in a complaint, Kollam, News, Politics, Complaint, Minister, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia