'കുണ്ടമണ്‍കടവ് പുതിയ പാലം രണ്ട് വര്‍ഷത്തിനുളളില്‍ യാഥാര്‍ത്ഥ്യമാക്കും'
Jul 16, 2012, 16:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
|
കുണ്ടമണ്‍കടവ് പുതിയ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി
വി.കെ ഇബ്രാഹിം കുഞ്ഞ് നിര്‍വ്വഹിക്കുന്നു.
|
114 വര്‍ഷം പഴക്കമുളളതും ചരിത്രത്തിന്റെ ഭാഗവുമായിതീര്ന്ന കുണ്ടമണ്‍കടവ് പാലത്തിന് സമാന്തരമായി മറ്റൊരുപാലം നിര്‍മ്മിക്കാനുളള പരിശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ കാട്ടാക്കട-വട്ടിയൂര്‍ക്കാവ് മേഖലയിലെ ഗതാഗതകുരുക്കിന് ശാശ്വതപരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 1000 കിലോ മീറ്റര്‍ റോഡ് അന്തര്‍ദേശീയ നിലവാരത്തില്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടുട്ടുണ്ടെന്നും അതില്‍ 101 കിലോ മീറ്റര്‍ റോഡ് തിരുവനന്തപുരം ജില്ലയിലേതാണെന്നും അദ്ദേഹം അറിയിച്ചു.
പേയാട്-വട്ടിയൂര്‍ക്കാവ് റൂട്ടിലുളള 10 കിലോ മീറ്റര്‍ റോഡ് റബ്ബറൈസിഡ് ചെയ്യുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തലസ്ഥാനത്തിന്റെ മുഖച്ഛായയ്ക്കുതന്നെ മാറ്റ് വരുത്തുന്നതിന് പുതിയ പാലം സഹായകരമാകുമെന്നും പ്രദേശവാസികളുടെ സ്വപ്നസാക്ഷാക്കാരമാണ് പുതിയ പാലമെന്നും ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് പറഞ്ഞു. കുണ്ടമണ്‍കടവ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ കെ.മുരളീധരന് എം.എല്‍.എ. സ്വാഗതം ആശംസിച്ചു.
അഡ്വ.എ.സമ്പത്ത് എം.പി., ത്യതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കല്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിലവിലുളള പാലത്തിനടുത്ത് ജലവകുപ്പിന്റെ സ്ഥലത്ത് നിര്‍മ്മിക്കുന്ന പുതിയ പാലത്തിന് 9.78 കോടി രൂപയാണ് ചെലവ്. മൂന്ന് സ്പാനുകളിലായി നിര്‍മ്മിക്കുന്ന പാലത്തിന് 57.96 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയുമുണ്ടാകും. 7.5 മീറ്റര്‍ സഞ്ചാരപാതയ്ക്ക് പുറമേ ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതം നടപ്പാതയുമുണ്ടായിരിക്കും. പാലത്തിലേക്ക് വലിയവിള ഭാഗത്ത് നിന്ന് 150 മീറ്ററും പേയാട് ഭാഗത്തുനിന്നും 175 മീറ്ററും അപ്രോച്ച് റോഡും നിര്‍മ്മിക്കും.
Keywords: Kerala, Thiruvananthapuram, V.K Ibrahim Kunhi, Minister, Kundaman Kadavu bridge.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.



