'കുണ്ട­മണ്‍ക­ടവ് പുതിയ പാലം രണ്ട് വര്‍ഷ­ത്തി­നു­ള­ളില്‍ യാ­ഥാര്‍ത്ഥ്യ­മാക്കും'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

'കുണ്ട­മണ്‍ക­ടവ് പുതിയ പാലം രണ്ട് വര്‍ഷ­ത്തി­നു­ള­ളില്‍ യാ­ഥാര്‍ത്ഥ്യ­മാക്കും'
കു­ണ്ട­മണ്‍­കട­വ് പുതി­യ പാ­ല­ത്തി­ന്റെ നിര്‍മ്മാ­ണോ­ദ്­ഘാട­നം പൊ­തു­മ­രാമ­ത്ത് മന്ത്രി 
വി.കെ ഇ­ബ്രാഹിം കു­ഞ്ഞ് നിര്‍­വ്വ­ഹി­ക്കുന്നു.
തി­രു­വ­ന­ന്ത­പുരം: കര­മ­ന­യാ­റ്റിന് കുറുകെ കുണ്ട­മണ്‍ക­ട­വില്‍ നില­വി­ലു­ളള ഇരു­മ്പ്പാ­ല­ത്തിന് സമാ­ന്ത­ര­മായി നിര്‍മ്മി­ക്കുന്ന പുതിയ പാല­ത്തിന്റെ നിര്‍മ്മാ­ണ­പ്ര­വര്‍ത്തനം രണ്ട് വര്‍ഷ­ത്തി­നു­ള­ളില്‍ പൂര്‍ത്തി­യാ­ക്കു­മെന്ന് പൊതു­മ­രാ­മത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. കുണ്ട­മണ്‍ക­ടവ് പുതിയ പാല­ത്തിന്റെ നിര്‍മ്മാ­ണോ­ദ്ഘാ­ടനം നിര്‍വ്വ­ഹിച്ച് സംസാ­രി­ക്കു­ക­യാ­യി­രുന്നു മന്ത്രി.

114 വര്‍ഷം പഴ­ക്ക­മു­ളളതും ചരി­ത്ര­ത്തിന്റെ ഭാഗ­വു­മാ­യി­തീര്‍ന്ന കുണ്ട­മണ്‍ക­ടവ് പാല­ത്തിന് സമാ­ന്ത­ര­മായി മറ്റൊ­രു­പാലം നിര്‍മ്മി­ക്കാ­നു­ളള പരി­ശ്ര­മ­ങ്ങള്‍ക്ക് വര്‍ഷ­ങ്ങ­ളുടെ പഴ­ക്ക­മുണ്ട്. പാലം യാഥാര്‍ത്ഥ­്യ­മാ­കു­ന്ന­തോടെ കാട്ടാ­ക്ക­ട­-­വ­ട്ടി­യൂര്‍ക്കാവ് മേഖ­ല­യിലെ ഗതാ­ഗ­ത­കു­രു­ക്കിന് ശാശ­്വ­ത­പ­രി­ഹാ­ര­മാ­കു­മെന്നും മന്ത്രി പറഞ്ഞു. സംസ്ഥാ­നത്തെ 1000 കിലോ മീറ്റര്‍ റോഡ് അന്തര്‍ദേ­ശീയ നില­വാ­ര­ത്തില്‍ നവീ­ക­രി­ക്കാന്‍ സര്‍ക്കാര്‍ പദ്ധ­തി­യി­ട്ടു­ട്ടു­ണ്ടെന്നും അതില്‍ 101 കിലോ മീറ്റര്‍ റോഡ് തിരു­വ­ന­ന്ത­പുരം ജില്ല­യി­ലേ­താ­ണെന്നും അദ്ദേഹം അറി­യി­ച്ചു.

'കുണ്ട­മണ്‍ക­ടവ് പുതിയ പാലം രണ്ട് വര്‍ഷ­ത്തി­നു­ള­ളില്‍ യാ­ഥാര്‍ത്ഥ്യ­മാക്കും'
പേയാ­ട്­-­വ­ട്ടി­യൂര്‍ക്കാവ് റൂട്ടി­ലു­ളള 10 കിലോ മീറ്റര്‍ റോഡ് റബ്ബ­റൈ­സിഡ് ചെയ്യു­ന്ന­തിന് നട­പ­ടി­യെ­ടു­ക്കു­മെന്നും മന്ത്രി കൂട്ടി­ച്ചേര്‍ത്തു. തല­സ്ഥാ­ന­ത്തിന്റെ മുഖ­ച്ഛാ­യ­യ്ക്കു­തന്നെ മാറ്റ് വരു­ത്തു­ന്ന­തിന് പുതിയ പാലം സഹാ­യ­ക­ര­മാ­കു­മെന്നും പ്രദേ­ശ­വാ­സി­ക­ളുടെ സ്വ­പ്ന­സാ­ക്ഷാ­ക്കാ­ര­മാണ് പുതിയ പാല­മെന്നും ചട­ങ്ങിന് അദ്ധ­്യ­ക്ഷത വഹിച്ചു ഡെപ­്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ പറ­ഞ്ഞു. കുണ്ട­മണ്‍ക­ടവ് ജംഗ്ഷ­നില്‍ നടന്ന ചട­ങ്ങില്‍ കെ.മുര­ളീ­ധ­രന്‍ എം.എല്‍.എ. സ്വാ­ഗതം ആശം­സിച്ചു.

അഡ്വ.എ.സമ്പത്ത് എം.പി., ത്യ­തല പഞ്ചാ­യത്ത് ജന­പ്ര­തി­നി­ധി­കള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാ­ക്കല്‍, ഉദേ­്യാ­ഗ­സ്ഥര്‍ തുട­ങ്ങി­യ­വര്‍ സംസാ­രിച്ചു. നില­വി­ലു­ളള പാല­ത്തി­ന­ടുത്ത് ജല­വ­കു­പ്പിന്റെ സ്ഥല­ത്ത് നിര്‍മ്മി­ക്കു­ന്ന പുതിയ പാലത്തിന് 9.78 കോടി രൂപ­യാണ് ചെലവ്. മൂന്ന് സ്പാനു­ക­ളി­ലായി നിര്‍മ്മി­ക്കുന്ന പാല­ത്തിന് 57.96 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതി­യു­മു­ണ്ടാകും. 7.5 മീറ്റര്‍ സഞ്ചാ­ര­പാ­തയ്ക്ക് പുറമേ ഇരു­വ­ശ­ങ്ങ­ളിലും 1.5 മീറ്റര്‍ വീതം നട­പ്പാ­തയുമു­ണ്ടാ­യി­രിക്കും. പാല­ത്തി­ലേക്ക് വലി­യ­വിള ഭാഗത്ത് നിന്ന് 150 മീറ്ററും പേയാട് ഭാഗ­ത്തു­നിന്നും 175 മീറ്ററും അപ്രോച്ച് റോഡും നിര്‍മ്മിക്കും.
'കുണ്ട­മണ്‍ക­ടവ് പുതിയ പാലം രണ്ട് വര്‍ഷ­ത്തി­നു­ള­ളില്‍ യാ­ഥാര്‍ത്ഥ്യ­മാക്കും'

Keywords: Kerala, Thiruvananthapuram, V.K Ibrahim Kunhi, Minister, Kundaman Kadavu bridge.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia