വെള്ളാപ്പള്ളി- കുമ്മനം കൂടിക്കാഴ്ച നടത്തി

 


ADVERTISEMENT

ചേര്‍ത്തല: (www.kvartha.com 02.06.2016) എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും  തമ്മില്‍ കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

ഒരു മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി ആശങ്കകള്‍ പരിഹരിച്ച ശേഷമേ ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാവുയെന്ന് വെള്ളാപ്പളളി നടേശന്‍ അഭിപ്രായപ്പെട്ടു. ടി.പി. സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ തെറ്റില്ല. ഭരണമാറ്റമുണ്ടാകുമ്പോള്‍ ഇത്തരം നടപടികള്‍ സാധാരണമാണ്. എന്നാല്‍ ഇതിന് തെറ്റായ നടപടിക്രമം സ്വീകരിച്ചത് ശരിയായില്ല.

വെള്ളാപ്പള്ളി- കുമ്മനം കൂടിക്കാഴ്ച നടത്തി
രാഷ്ര്ടീയ മറകള്‍ നീക്കി നാടിന്റെ നന്മയ്ക്ക് മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് നല്ല സൂചനയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അപാകത എന്തായിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു.

Keywords: Vellapally Natesan, Kummanam Rajasekharan, snda, BDJS, BJP, NDA, Alappuzha, Kerala, Pinarayi vijayan, Narendra Modi.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia