Arrested | 'ഭാര്യയുമായി വഴിവിട്ട ബന്ധം, നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തല്‍; ഒടുവില്‍ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ യുവതിയും ഓടോ ഡ്രൈവറായ ഭര്‍ത്താവും സഹായിയും ചേര്‍ന്ന് കൊലപ്പെടുത്തിയശേഷം മൃതദേഹം കനാലില്‍ തള്ളി'

 


കുമളി: (www.kvartha.com) ഭാര്യയുമായി വഴിവിട്ട ബന്ധം, നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തല്‍ ഒടുവില്‍ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ യുവതിയും ഓടോ ഡ്രൈവറായ ഭര്‍ത്താവും സഹായിയും ചേര്‍ന്ന് കൊലപ്പെടുത്തിയശേഷം മൃതദേഹം കനാലില്‍ തള്ളിയെന്ന് പൊലീസ്.

Arrested | 'ഭാര്യയുമായി വഴിവിട്ട ബന്ധം, നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തല്‍; ഒടുവില്‍ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ യുവതിയും ഓടോ ഡ്രൈവറായ ഭര്‍ത്താവും സഹായിയും ചേര്‍ന്ന് കൊലപ്പെടുത്തിയശേഷം മൃതദേഹം കനാലില്‍ തള്ളി'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

തമിഴ്‌നാട്ടിലെ കമ്പത്തെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കമ്പം നാട്ടുകാല്‍ തെരുവില്‍ പ്രകാശ് (37) ആണ് കൊല്ലപ്പെട്ടത്. മുല്ലപ്പെരിയാറില്‍ നിന്നു വൈഗ അണക്കെട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലില്‍ തള്ളിയ മൃതദേഹത്തിനായി തിരച്ചില്‍ തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ മൂന്നുപേരെ അറസ്റ്റുചെയ്തു.

പ്രദേശത്തെ ഓടോ ഡ്രൈവര്‍ വിനോദ് കുമാര്‍ (34), ഭാര്യ നിത്യ (26), മൃതദേഹം ഓടോയില്‍ കടത്താന്‍ സഹായിച്ച വിനോദ് കുമാറിന്റെ സുഹൃത്ത് രമേശ് (31) എന്നിവരാണ് അറസ്റ്റിലായത്.

പ്രകാശിന് തന്റെ ഭാര്യ നിത്യയുമായുള്ള വഴിവിട്ട ബന്ധം കണ്ടെത്തിയതോടെ അയാളെ വധിക്കാന്‍ വിനോദ് കുമാര്‍ പദ്ധതി തയാറാക്കുകയായിരുന്നു. തന്റെ നഗ്‌നചിത്രങ്ങള്‍ കാട്ടി പ്രകാശ് ഭീഷണിപ്പെടുത്തിയെന്നു നിത്യ മൊഴി നല്‍കിയിട്ടുണ്ട്.

21 മുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്നു കാട്ടി പ്രകാശിന്റെ ഭാര്യ പരാതി നല്‍കിയിരുന്നു. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെയാണ് വിനോദും നിത്യയും സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞത്.

Keywords: Kumily: Auto Rickshaw driver and wife arrested for killing young man, Idukki, News, Killed, Arrested, Police, Kerala, Auto Driver.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia